Thursday, November 19, 2026
Homeകേരളംഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശ കെ വിനോദിന് കായിക വകുപ്പിൽ നിയമനം

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശ കെ വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ജോലി നൽകുമെന്ന കായികമന്ത്രി ഒ ജെ ജനീഷിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് നിയമനം. ഇന്ന് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറും. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതാ താരമാണ് വിദർശ.

കായിക മികവ് തെളിയിക്കുന്ന താരങ്ങൾക്ക് നേരിട്ട് കായിക വകുപ്പിൽ തൊഴിൽ നൽകുന്നതിനുള്ള പ്രത്യേക നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി ഒ ജെ ജനീഷ് പ്രഖ്യാപിച്ചിരുന്നു. വിദർശ വിനോദ് ഉൾപ്പെടെയുള്ളവർ സർക്കാരിന്റെ ജോലി വാഗ്ദാനത്തെ സ്വാഗതം ചെയ്തിരുന്നു. കൂടാതെ ഏഷ്യൻ ​ഗെയിംസിലെ മെഡൽ ജേതാക്കൾക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. വെളളി നേടുന്നവർക്ക് 30 ലക്ഷവും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം ഇനത്തിൽ വെള്ളി മെഡലും വിദർശ സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ഷൂട്ടിംഗ് ടീം അംഗമായ വിദർശ ലോക റാങ്കിംഗിൽ 18-ാം സ്ഥാനത്തും ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുമാണ്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ