ഭോപ്പാല്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് കുട്ടികള്‍ മാത്രം എന്ന മാനദണ്ഡം നീക്കി മധ്യപ്രദേശ് സര്‍ക്കാര്‍. 25 വര്‍ഷമായി നിലനിന്നിരുന്ന നയത്തിനാണ് മാറ്റം വന്നിരിക്കുന്നത്. മന്ദ്‌സൗര്‍ ജില്ലയില്‍ നടന്ന ഡെസ്റ്റിനേഷന്‍ ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനമായത്. ഇത് കൂടാതെ രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉണ്ടെന്ന കാരണത്താല്‍ ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികളും പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്
ഇത്തരം നിയമങ്ങള്‍ ജീവനക്കാര്‍ക്ക് വലിയ രീതിയില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും സമൂഹം മുഴുവന്‍ ഇത്തരം നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം എന്തിനാണ് ഇത്തരമൊരു നിയന്ത്രണമെന്നും മുഖ്യമന്ത്രി മോഹന്‍ യാദവ് ചോദിച്ചു.
പുതിയ തീരുമാനത്തിന് പുറമേ, സംസ്ഥാനത്ത് ഉടനീളം ഏകദേശ 31400 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന 70,650 കോടിയുടെ നിക്ഷേ നിര്‍ദേശങ്ങളുടെ ഒരു നിരയ്ക്ക് തന്നെ മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവ മന്ദ്‌സൗറിലെ കാര്‍ഷിക പാര്‍ക്ക്, കെമിക്കല്‍ പാര്‍ക്ക്, രത്‌ലമിലെ ബയോ ഫാര്‍മ പാര്‍ക്ക്, ധാറില്‍ ടെക്‌സറ്റയില്‍ പാര്‍ക്ക്, ഉജ്ജയിനിലെ റിസര്‍ച്ച് ആന്‍ഡ് ഇന്നോവേഷന്‍ പാര്‍ക്ക് എന്നിവയാണ്.ഭോപ്പാലിന് പുറത്ത് കാബിനറ്റ് യോഗങ്ങള്‍ നടത്തി വിവിധ പ്രദേശങ്ങളുടെ വികസന സാധ്യത ലക്ഷ്യമിട്ടാണ് മോഹന്‍ യാദവ് സര്‍ക്ക് ഡെസ്റ്റിനേഷന്‍ കാബിനറ്റ് സംരംഭം ആരംഭിച്ചത്.



