ഇംഫാല്‍: മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് 29കാരനായ കരസേനാ ക്യാപ്റ്റന് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. എട്ടാം ബിഹാര്‍ റെജിമെന്റിലെ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കുറച്ചുനേരം വാഹനം വെള്ളത്തില്‍ മുങ്ങിക്കിടന്നുവെന്നാണ് വിവരം.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ലാംലൈ ചല്ലോവിലാണ് അപകടം നടന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ബാബിന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ക്യാപ്റ്റന്‍ ഹനുമാന്‍ റാം മരിച്ചു. സിപോയ് മാലി ജയേഷ് ഹിമ്മത്ത് (24), സിപോയ് രാകേഷ് സര്‍പേറ്റ് (37), അഗ്‌നിവീര്‍ അഖിലേഷ് കുമാര്‍ ഷാ (19) എന്നിവരാണ് ചികിത്സയിലുള്ളത്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്



