Sunday, June 16, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | ജൂൺ 01 | ശനി ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | ജൂൺ 01 | ശനി ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

നീണ്ട നാളുകൾ കൊണ്ട് പുറത്തുള്ള മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യുമ്പോഴാണ് ഭൗമാന്തർ ഭാഗത്തു നിന്ന് ജലം പുറത്തു വരുന്നത് .

സ്വയം മുറിയപ്പെടാനും തകർക്കപ്പെടാനും തയാറാകുമ്പോഴാണ് പാറയിൽ നിന്ന് ശില്പം സൃഷ്ടിക്കപ്പെടുന്നത്.

ഒരു വിത്ത് സ്വന്തം പുറന്തോട് പൊട്ടിക്കുമ്പോഴാണ് അതിൽ നിന്ന് വളരാനുള്ള നാമ്പ് പുറത്തു വരുന്നത്.

പാലക്കാട്ടും മറ്റും കൊടുംവരൾച്ചയിൽ വരണ്ടുണങ്ങി വിണ്ടു കീറിക്കിടക്കുന്ന പാടശേഖരങ്ങൾ കാണാൻ സാധിക്കും.

ഒരിറ്റു വെള്ളമില്ലാതെ, വളരാൻ ഒരു പച്ചപ്പുപോലുമില്ലാതെ . പോയകാലത്തിന്റെ ഹരിതഭംഗി ഓർമ്മയിൽ മാത്രമായി മാറുന്ന കാലം.

പക്ഷെ സൂര്യന്റെ കൊടുംചൂടിൽ ഉള്ളം വരണ്ടുണങ്ങി അവസാനത്തെ ജീവന്റെ കണികയും പുറംലോകത്തിനു മുമ്പിൽ ഇല്ലാതാകുമ്പോളും ആ മണ്ണ് തളരുന്നില്ല. മറിച്ച് അത് കാത്തിരിക്കും
അനുകൂലസാഹചര്യത്തിനായി.

മാസങ്ങൾക്കു ശേഷം പുതുമഴ പെയ്യുമ്പോൾ ആ മണ്ണിന്റെ വിണ്ടുകീറിയ മുറിവുകളിലേക്ക് ജീവന്റെ ജലത്തുള്ളികൾ എത്തിത്തുടങ്ങുമ്പോൾ വേനൽച്ചൂടിന്റെ കാഠിന്യത്തിൽ മണ്ണിനടിയിൽ ഉറങ്ങിക്കിടന്ന വിത്തുകൾ പതിയെ പുറന്തോടുകൾ പൊട്ടിച്ചുകൊണ്ട് പതിയെ ഭൂമിക്കു മുകളിലേക്ക് തല പുറത്തിടുന്നു.

അതേ മണ്ണിൽ നിന്നു തന്നെ വെള്ളവും വളവും വലിച്ചെടുത്ത് അവ മുകളിലേക്ക് വളരുന്നു. കൊടും വേനലിൽ മുഴുവൻ പച്ചപ്പും ഇല്ലാതായപ്പോൾ ഈ വിത്തുകൾ എവിടെയായിരുന്നു.

അവ ഇല്ലാതായില്ല. മറിച്ച് അനുകൂല സാഹചര്യം വരാനായി മണ്ണിനടിയിൽ അവ കാത്തിരിക്കുകയായിരുന്നു.

നമ്മുടെ ജീവിതത്തിലും ഈയൊരു മനോഭാവം വളർത്തിയാൽ ഏതു പ്രതിസന്ധിയിലും ശരിയായ വഴിയിലൂടെ വിജയത്തിലേക്ക് കുതിച്ചുയരാൻ സാധിക്കും. അതിനു കഴിയട്ടെയെന്നാശംസിക്കുന്നു.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments