ന്യൂ കാസിൽ കൗണ്ടി: 2024 മെയ് 27 ന് ഡെലവെയറിലെ ന്യൂ കാസിലിൽ തോക്ക് കട കവർച്ചയുമായി ബന്ധപ്പെട്ട് 14 വയസുകാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഫ്ലാറ്റ്‌ബെഡ് ട്രക്കുമായി എത്തി മില്ലേഴ്‌സ് തോക്ക് കടയുടെ വാതിൽ തകർത്തു. സ്റ്റോർ അലാറങ്ങൾ അടിച്ചു കവർച്ചയെക്കുറിച്ച് പോലീസിനെ അറിയിച്ചു. പക്ഷേ അവർ എത്തുമ്പോഴേക്കും പ്രതി കവർച്ച നടത്തിയിട്ട് പോയിരുന്നു..
അന്വേഷണ നടപടികളിലൂടെ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റിലെ ഡിറ്റക്ടീവുകൾക്ക് വിൽമിംഗ്ടണിൽ നിന്നുള്ള 14 വയസ്സുള്ള കൗമാരക്കാരനെ 2024 മെയ് 28 ചൊവ്വാഴ്ച, സംശയാസ്പദമായി ഒരു വാഹനത്തിൽ കണ്ടെത്തുകയും ഒരു അപകടവുമില്ലാതെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 16 തോക്ക് മോഷണം, കവർച്ച, കാർ മോഷണം, മറ്റ് കുറ്റങ്ങൾ എന്നിവ ചുമത്തിയതായി ന്യൂ കാസിൽ കൗണ്ടി പോലീസ് വെള്ളിയാഴ്ച രാവിലെ അറിയിച്ചു.
സംസ്ഥാന പോലീസും കൗണ്ടി പോലീസും ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർ ആംസ് ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് (എടിഎഫ്) എന്നിവരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ അടുത്തിടെ ഡെലവെയർ സ്റ്റേറ്റ് പോലീസിൻ്റെ അധികാരപരിധിയിൽ നടന്ന എല്ലാ മോഷണങ്ങളിലും ഇതേ 14 വയസ്സുകാരനുമായി കൗമാരക്കാരന് ബന്ധമുണ്ടെന്ന് കണ്ടെത്തി. പ്രായപൂർത്തിയാകാത്തതിനാൽ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത 14-കാരനെ — 79,000 ഡോളർ കാഷ് ജാമ്യം നൽകാൻ കഴിയാതെ വന്നതിനെ തുടർന്ന് ന്യൂ കാസിൽ കൗണ്ടി ഡിറ്റൻഷൻ സെൻ്ററിലേക്ക് അയച്ചു.