Sunday, June 16, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | മെയ് 24 | വെള്ളി ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | മെയ് 24 | വെള്ളി ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

രാഷ്ട്രീയ പക്ഷപാതിത്വവും സങ്കുചിതത്വവും ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന നിരവധി പേരെ നമുക്കു ചുറ്റും കാണാം.

അവരുടെ സമീപനവും മനോഭാവവും അടഞ്ഞതായിരിക്കും.അതിനാൽ യാഥാർഥ്യങ്ങൾ അംഗീകരിക്കാനോ അതിനനുസരിച്ചു പ്രവർത്തിക്കുവാനോ അത്തരക്കാർക്കാവില്ല.

തുറന്ന മനസ്സോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ നല്ല മനോഭാവം ഉണ്ടായേ തീരൂ. പ്രതീക്ഷാ നിർഭരമാണ് നമ്മുടെയെല്ലാവരുടെയും ജീവിതം. എന്തൊക്കെ സംഭവിച്ചാലും നല്ലൊരു നാളെയെ ഏറെ പ്രതീക്ഷയോടെയാണ് നാമെല്ലാവരും കാത്തിരിക്കുന്നത്. വാസ്തവത്തിൽ ജീവിതത്തിലെ നിറമുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ് ജീവിതനൗകയെ മുന്നോട്ടു നയിക്കുന്നത് തന്നെ.

ഇരുളടഞ്ഞ വഴിക്കപ്പുറവും പ്രത്യാശയുടെ വെള്ളിവെളിച്ചമാണ് ഓരോരുത്തരും കിനാവു കാണുന്നത്. ഇതിന് പോസിറ്റീവ് ചിന്തയും ക്രിയാത്മകമായ മനോഭാവവും അത്യാവശ്യമാണ്.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments