Thursday, June 20, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 25 | വ്യാഴം ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 25 | വ്യാഴം ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

മറ്റുള്ളവരുടെ അഭിപ്രായങ്ങൾ, നമുക്കിഷ്ടമല്ല എന്ന കാരണത്താൽ ഒരിക്കലും എഴുതിത്തള്ളരുത്. ചിലതിലെങ്കിലും വിരിയേണ്ട മൊട്ടുകളുടെ വിത്തുകളുണ്ടാകും

അവനവന്റെ താൽപര്യങ്ങളെ മാത്രം താലോലിക്കുന്നവർക്ക് ഒരുപക്ഷെ മുൻപേ നടന്നവരുടെ വഴികൾ മനസ്സിലാകാതെ വരും. മുൻപേ നടന്നവർ തയ്യാറാക്കിയ ദിശാസൂചികകളാണ് വരും യാത്രകളെ കൂടുതൽ ആസ്വാദ്യകരവും പ്രയോജനപ്രദവുമാക്കുന്നത്. ചില കാര്യങ്ങൾ അടഞ്ഞിരിക്കേണ്ടതും മറഞ്ഞിരിക്കേണ്ടതുമാവും

കാത്തുസൂക്ഷിക്കുന്ന വസ്തുവിന്റെ വിലയെക്കാൾ ചിലപ്പോൾ, കാത്തുസൂക്ഷിക്കുക എന്ന പ്രവൃത്തി പ്രധാനപ്പെട്ടതാകും.

അന്യരുടെ പ്രവൃത്തിയെക്കുറിച്ചുള്ള അതിരു കടന്ന ആകാംക്ഷ നല്ലതല്ല.
എല്ലാം കാണണമെന്നും അറിയണമെന്നും ആഗ്രഹിക്കുന്നത് ശരിയല്ല. മറ്റുള്ളവർ മൂടിവയ്‌ക്കുന്നത്‌ തുറന്നുനോക്കുമ്പോൾ കിട്ടുന്നത് ചിലപ്പോൾ നിരാശയായിരിക്കും
മറ്റുള്ളവരുടെ രഹസ്യങ്ങളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാം നമുക്ക്‌.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments