Monday, May 20, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 12 | വെള്ളി ✍ബേബി...

🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 12 | വെള്ളി ✍ബേബി മാത്യു അടിമാലി

പ്രതീക്ഷകൾ അസ്തമിച്ച ജീവിതം നിഷ്ക്രിയവും നിരാശപൂർണ്ണവുമായിരിക്കും എന്നാൽ ഏതു പ്രതിസന്ധിയിലും പ്രതീക്ഷ കൈവിടാത്ത ജീവിതം സക്രീയവും ആശാഭരിതവും ആയിരിക്കും.

ഓരോ ജീവിതവും പുലരുന്നത് ഓരോ പ്രതീക്ഷകളിലൂടെയാണ്. എന്നാൽ ഓരോ ദിവസവും അസ്തമിക്കുന്നതാകട്ടെ ഓരോ അനുഭവങ്ങളിലൂടെയും.

ജീവിതം തന്നെ ഒരു പ്രതീക്ഷയാണ്. പ്രതീക്ഷകൾ ഇല്ലാത്ത ജീവിതങ്ങൾ ഉണ്ടാകില്ല, മനുഷ്യരും ഉണ്ടാകില്ല. നമ്മുടെ ചില പ്രതീക്ഷകൾ സ്വപ്നങ്ങളാകുമ്പോൾ, ചിലത് യാഥാർത്ഥ്യങ്ങളും ആകാറുണ്ട്.

പ്രതീക്ഷകൾ ജീവിതത്തിലൊരിക്കലും അവസാനിക്കുന്നതേ ഇല്ല.. അപ്രതീക്ഷിതമായ പ്രശ്നങ്ങളും ഫലങ്ങളും ജീവിതത്തിന്റെ തന്റെ ഭാഗങ്ങളാണ്. ഒരിക്കലും പ്രതീക്ഷ കൈവിടാതിരിക്കുക, എന്തെന്നാൽ രാത്രിയുടെ ഇരുട്ട് മാറുന്നത് പകലിന്റെ വെളിച്ചത്തിലാണ്.

പ്രയാസങ്ങൾ നമ്മുടെ ഹൃദയം തകർത്തേക്കാം, പക്ഷേ പ്രതീക്ഷകൾ കൈവിടാതിരിക്കുക. ഏതൊരു ഇരുട്ടും തുളച്ച് വെളിച്ചം നമുക്ക് മുന്നിലെത്തുക തന്നെ ചെയ്യും.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments