Sunday, April 21, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 01| വെള്ളി ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 01| വെള്ളി ✍ബേബി മാത്യു അടിമാലി

ജീവിതത്തിൽ നല്ല സുഹൃത്തുക്കൾ ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്.
നല്ല സൗഹൃദങ്ങൾ ഇല്ലാത്ത ജീവിതം തീർത്തും അർത്ഥശൂന്യവും വിരസവുമായിരിക്കും.

വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത ബന്ധങ്ങളിലൊന്നാണ് സൗഹൃദം. ജീവിതത്തിൽ അത്രമേൽ പ്രാധാന്യമുള്ള, വൈകാരികതയുള്ള, നമ്മളെ നമ്മളാക്കി മാറ്റുന്ന ബന്ധങ്ങളാണ് ആഴമുള്ള ഓരോ സൗഹൃദവും.

ജീവിതത്തിലെ നല്ല സമയത്തും, ഏറ്റവും മോശം സമയത്തും ഒരുപോലെ നമുക്കൊപ്പം നിൽക്കാൻ അടുത്ത സുഹൃത്തുക്കൾ മാത്രമേ കാണൂ. പലപ്പോഴും ഉള്ളുതുറന്ന് സംസാരിക്കാൻ കഴിയുന്നതും സുഹൃത്തുക്കളോട് മാത്രമായിരിക്കും.

നമ്മുടെ ജീവിതത്തെ താങ്ങി നിറുത്തുന്ന തൂണുകളിലൊന്നാണ് നല്ല സൗഹൃദ ബന്ധങ്ങൾ എന്നുപറഞ്ഞാലും തെറ്റില്ല. ആശയവിനിമയം നടത്തുമ്പോൾ ഒരു സുഹൃത്തിന്റെ ഉദ്ദേശ ശുദ്ധിയെ മനസ്സിലാക്കി അഭിപ്രായം പ്രകടിപ്പിക്കുന്നവരാകണം സുഹൃത്തുകൾ.

സ്വയം വലിയ ആളാവാൻ വേണ്ടി സത്യാവസ്ഥകളെ വളച്ചൊടിച്ച്, എഴുതാപ്പുറം വായിച്ചെടുത്ത് ന്യായത്തിനു നിരക്കാത്ത, പ്രകോപനം ഉളവാക്കുന്ന രീതിയിൽ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന ഒരാൾക്ക് ഒരിക്കലും ഒരു നല്ല സുഹൃത്താവാൻ കഴിയില്ല. നല്ല സൗഹൃദങ്ങൾ വളർത്തുക ജീവിതം സുന്ദരവും ആനന്ദധായകവുമാക്കി മാറ്റുവാൻ കഴിയും.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

Most Popular

Recent Comments