Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
2024 ലെ കേരള മുൻസിപ്പാലിറ്റി ബില്ലും,പഞ്ചായത്ത് രാജ് ബില്ലും നിയമസഭ പാസാക്കി. | മലയാളിമനസ്സ്
Sunday, October 25, 2026
Homeകേരളം2024 ലെ കേരള മുൻസിപ്പാലിറ്റി ബില്ലും,പഞ്ചായത്ത് രാജ് ബില്ലും നിയമസഭ പാസാക്കി.

2024 ലെ കേരള മുൻസിപ്പാലിറ്റി ബില്ലും,പഞ്ചായത്ത് രാജ് ബില്ലും നിയമസഭ പാസാക്കി.

തിരുവനന്തപുരം —2024 ലെ കേരള മുൻസിപ്പാലിറ്റി ബില്ലും,പഞ്ചായത്ത് രാജ് ബില്ലും നിയമസഭ പാസാക്കി. 1994 ലെ കേരളാ പഞ്ചായത്ത് രാജ് ആക്ടിലെയും മുൻസിപ്പാലിറ്റി ആക്ടിലെയും ആറാം വകുപ്പിലെ മൂന്നാം ഉപവകുപ്പിലാണ് ഭേദഗതി. പഞ്ചായത്ത്- മുൻസിപ്പൽ ഭരണസമിതിയിലെ അംഗസംഖ്യ സംബന്ധിച്ച വ്യവസ്ഥകളിലാണ് മാറ്റമുണ്ടാവുക. കൊവിഡ് കാരണം പിൻവലിച്ച 2020ലെ ബില്ലാണ് ഇപ്പോൾ പാസാക്കിയതെന്നും, പ്രതിപക്ഷത്തിന് വിഷയത്തിൽ ചർച്ചയ്ക്ക് താല്പര്യമുണ്ടായിരുന്നില്ലെന്നും മന്ത്രി എംബി രാജേഷ്.

ജനസംഖ്യാനുപാതികമായി വാർഡുകളുടെ എണ്ണവും അതിർത്തിയും പുതുക്കി നിശ്ചയിക്കുന്നതാണ് നിയമസഭ പാസാക്കിയ കേരള പഞ്ചായത്ത് രാജ് ബില്ലും കേരളാ മുൻസിപ്പാലിറ്റി ബില്ലും . 1994 ലെ കേരളാ പഞ്ചായത്ത് രാജ് ആക്ട്, മുൻസിപ്പാലിറ്റി ആക്ട് എന്നിവയിലെ ആറാം വകുപ്പിലെ മൂന്നാം ഉപവകുപ്പിലാണ് ഭേദഗതി വരുത്തിയത്. 2020ൽ നിയമസഭയിൽ ചർച്ച ചെയ്ത് പാസായ നിയമ ഭേദഗതിയാണ് ഇപ്പോൾ നിയമസഭ പാസാക്കിയത്.

ഭേദഗതി പ്രകാരം ഗ്രാമപഞ്ചായത്തുകളിൽ ആദ്യ 15,000 ജനസംഖ്യയ്ക്ക് കുറഞ്ഞത് 13 വാർഡുകളും, തുടർന്ന് വരുന്ന ഓരോ 2,500 ജനസംഖ്യയ്ക്കും ഓരോ വാർഡ് വീതം, പരമാവധി 23 വാർഡുകളായിരിക്കും.ബ്ലോക്ക് പഞ്ചായത്തുകളിൽ ആദ്യത്തെ 1,50,000 ജനസംഖ്യയ്ക്ക് കുറഞ്ഞത് 13 വാർഡുകളും, തുടർന്ന് ഓരോ 25,000 ജനസംഖ്യയ്ക്കും ഓരോ വാർഡ് വീതം, പരമാവധി 23 വാർഡുകളുമായിരിക്കും. ഗ്രാമപഞ്ചായത്തിലും. ബ്ലോക്ക് പഞ്ചായത്തിലും കുറഞ്ഞ വാർഡുകളുടെ എണ്ണം 14ഉം കൂടിയത് 24ഉം ആയിരിക്കും.

ജില്ലാ പഞ്ചായത്തുകളിൽ ആദ്യ 10 ലക്ഷം ജനസംഖ്യയ്ക്ക് കുറഞ്ഞത് 16 വാർഡുകള്‍ ഉണ്ടാകും. തുടർന്ന് ഓരോ ലക്ഷം ജനസംഖ്യയ്ക്കും ഓരോ വാർഡ് വീതം, പരമാവധി 32 വാർഡുകളായിരിക്കും. കുറഞ്ഞ വാർഡുകളുടെ എണ്ണം 17ഉം, കൂടിയ വാർഡുകളുടെ എണ്ണം 33ഉം ആയിരിക്കും. മുൻസിപ്പാലിറ്റികളിൽ ആദ്യ 20,000 ജനസംഖ്യയ്ക്ക് കുറഞ്ഞത് 25 വാർഡുകളും, തുടർന്ന് 2,500 ജനസംഖ്യയ്ക്കും ഓരോ വാർഡ് വീതം, പരമാവധി 52 വാർഡുകള്‍ ഉണ്ടാകും. മുൻസിപ്പാലിറ്റികളിൽ കുറഞ്ഞ വാർഡുകളുടെ എണ്ണം 26ഉം, കൂടിയ വാർഡുകളുടെ എണ്ണം 53 ഉം ആയിരിക്കും.

കോർപറേഷനുകളിൽ ആദ്യ 4 ലക്ഷം ജനസംഖ്യയ്ക്ക് കുറഞ്ഞത് 55 വാർഡുകളും, തുടർന്ന് ഓരോ 10,000 ജനസംഖ്യയ്ക്കും ഓരോ വാർഡ് വീതം, പരമാവധി 100 വാർഡുകള്‍ ഉണ്ടാകും. കോർപറേഷനുകളിൽ കുറഞ്ഞ വാർഡുകളുടെ എണ്ണം 56ഉം, കൂടിയ വാർഡുകളുടെ എണ്ണം 101ഉം

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ