Friday, July 26, 2024
HomeKeralaഎം.​വി​ജി​ൻ എം​എ​ൽ​എ​യു​മാ​യി ത​ർ​ക്കം: എ​സ്ഐ​ക്ക് തെ​റ്റ് പ​റ്റി​യെ​ന്ന് റി​പ്പോ​ര്‍​ട്ട്*

എം.​വി​ജി​ൻ എം​എ​ൽ​എ​യു​മാ​യി ത​ർ​ക്കം: എ​സ്ഐ​ക്ക് തെ​റ്റ് പ​റ്റി​യെ​ന്ന് റി​പ്പോ​ര്‍​ട്ട്*

ണ്ണൂ— എം. ​വി​ജി​ൻ എം​എ​ൽ​എ​യും ക​ണ്ണൂ​ര്‍ ടൗ​ൺ പോ​ലീ​സും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​ൽ എ​സ്ഐ ഷ​മീ​ലി​ന് തെ​റ്റ് പ​റ്റി​യെ​ന്ന് എ​സി​പി​യു​ടെ റി​പ്പോ​ര്‍​ട്ട്. എം.​വി​ജി​ൻ എം​എ​ൽ​എ​യാ​ണെ​ന്ന് മ​ന​സി​ലാ​യ​ശേ​ഷ​വും എ​സ്ഐ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും ക​ള​ക്‌​ട്രേ​റ്റ് ഗേ​റ്റി​ൽ സു​ര​ക്ഷ ഒ​രു​ക്കാ​ത്ത​തും വീ​ഴ്ച​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ൽ പ​റ​യു​ന്നു.

കെ​ജി​എ​ൻ​എ ക​ണ്ണൂ​ര്‍ സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വി​വാ​ദ സം​ഭ​വം ഉ​ണ്ടാ​യ​ത്. ക​ള​ക്‌​ട്രേ​റ്റ് വ​ള​പ്പി​ൽ ക​ട​ന്ന​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് എ​സ്ഐ നി​ല​പാ​ട് ഏ​ടു​ക്കു​ക​യും ക​ല്യാ​ശേ​രി എം​എ​ൽ​എ വി​ജി​ൻ ഇ​ത് ചോ​ദ്യം ചെ​യ്യു​ക‍​യും ചെ​യ്ത​തോ​ടെ ത​ർ​ക്ക​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

പ്ര​ക​ട​ന​മാ​യെ​ത്തി​യ ന​ഴ്സു​മാ​ർ ക​ള​ക്‌​ട്രേ​റ്റി​ന് അ​ക​ത്തു​ക​യ​റി​യ​ത് ത​ട​യാ​ൻ പോ​ലീ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ വീ​ഴ്ച പോ​ലീ​സി​നാ​ണെ​ന്നും പി​ന്നെ എ​ന്തി​നാ​ണ് കേ​സെ​ന്നു​മാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ ചോ​ദ്യം. പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കാ​തെ​യാ​ണ് എ​സ്ഐ ഷ​മീ​ൽ പെ​രു​മാ​റി​യ​തെ​ന്നും സ്ഥി​തി വ​ഷ​ളാ​ക്കി​യ​ത് എ​സ്ഐ​യു​ടെ പെ​രു​മാ​റ്റ​മാ​ണെ​ന്നും എ​സി​പി​യു​ടെ റി​പ്പോ​ര്‍​ട്ടി​ൽ പ​റ​യു​ന്നു.

ഇ​തോ​ടെ എ​സ്ഐ​ക്കെ​തി​രെ ന​ട​പ​ടി ഉ​റ​പ്പാ​യി. എം. ​വി​ജി​ൻ എം​എ​ൽ​എ ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സി​പി ര​ത്ന​കു​മാ​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍​ക്ക് കൈ​മാ​റി.
➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments