Friday, May 23, 2025
HomeKeralaഅമൃത എക്സ്പ്രസിൽ 24 കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ.

അമൃത എക്സ്പ്രസിൽ 24 കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ.

അമൃത എക്സ്പ്രസിൽ 24 കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് ഇരിങ്ങൽ കോലത്ത് വീട്ടിൽ അഭിലാഷി നെയാണ് കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ റെജി പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ശനിയാഴ്ച മധുരയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അമൃത എക്സ്പ്രസിൽ ആയിരുന്നു സംഭവം.

ജനറൽ കമ്പാർട്ട്മെന്റിൽ വച്ച് പ്രതി യുവതിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാട്ടുകയും ആയിരുന്നു എന്നാണ് പരാതി.

തുടർന്ന് യുവതി കായംകുളം റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ കോട്ടയം റെയിൽവേ പോലീസ് സംഘം പ്രതിയെ പിടികൂടി. എറണാകുളത്ത് ഇവൻറെ മാനേജ്മെൻറ് സപ്ലൈ ജോലിക്കാരനാണ് പ്രതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ