Thursday, May 15, 2025
HomeKeralaമുൻ കേന്ദ്ര മന്ത്രി മിലിന്ദ് ദേവ്‌റ കോൺഗ്രസ് വിട്ടു: മിലിന്ദ് ഏക്നാഥ് ഷിൻഡെയുടെ ശിവസേനയിൽ ചേരുമെന്നാണ്...

മുൻ കേന്ദ്ര മന്ത്രി മിലിന്ദ് ദേവ്‌റ കോൺഗ്രസ് വിട്ടു: മിലിന്ദ് ഏക്നാഥ് ഷിൻഡെയുടെ ശിവസേനയിൽ ചേരുമെന്നാണ് അഭ്യൂഹം.

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോൺഗ്രസ് വിട്ടു. 55 വർഷം നീണ്ടു നിന്ന കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും രാഷ്ട്രീയ ജീവിതത്തിലെ നിർണായകമായ തീരുമാനമെന്നും വ്യക്തമാക്കിക്കൊണ്ട് മിലിന്ദ് രാജിക്കത്ത് സമർപ്പിച്ചു. മുൻ യുപിഎ സർക്കാരിൽ സഹമന്ത്രിയായിരുന്നു മിലിന്ദ് ദേവ്‌റ. അന്തരിച്ച മുൻ കേന്ദ്രമന്ത്രി മുരളി ദേവ്‌റയുടെ മകനാണ്.

മുംബൈ സൗത്ത് ലോക്സഭ മണ്ഡലത്തിൽ നിന്ന് രണ്ടു തവണ പാർലമെന്‍റിലേക്ക് വിജയിച്ചിരുന്നു. രണ്ടു തവണ ശിവസേനയോട് പരാജയപ്പെട്ടിരുന്നു.

ഇത്തവണ മുംബൈ സൗത്തിൽ വീണ്ടും മത്സരിക്കാനുള്ള തയാറെടുപ്പിനിടെയാണ് രാജിക്കത്ത് സമർപ്പിച്ചിരിക്കുന്നത്. മിലിന്ദ് ഏക്നാഥ് ഷിൻഡെയുടെ ശിവസേനയിൽ ചേരുമെന്നാണ് അഭ്യൂഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ