Tuesday, July 23, 2024
HomeKerala🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 12 | വെള്ളി ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 12 | വെള്ളി ✍ബേബി മാത്യു അടിമാലി

മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴമൊഴി പോലെ എല്ലാ സ്നേഹവും യഥാർത്ഥ സ്നേഹമല്ല എന്ന് നമ്മൾ തിരിച്ചറിയണം.

നിനച്ചിരിക്കാതെ സങ്കടവും ഏകാന്തതയും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുമ്പോഴായിരിക്കും സ്വന്തം ബലഹീനതകളെ നമ്മൾ തിരിച്ചറിയുക. ജീവിതത്തിന്റെ ദിശയറിഞ്ഞ് ശരിയായ രീതിയിൽ നമ്മൾ മുന്നോട്ടു പോവുകയാണെങ്കിൽ നമുക്ക് അർഹമായതെല്ലാം ജീവിതം നൽകിയിരിക്കും.

തളർച്ചകളിൽ നിന്ന് ഉയർത്തെഴുന്നേറ്റാൽ മാത്രം പോരാ. തളരുന്നവർക്ക് താങ്ങാകാനും നമുക്ക് കഴിയണം. മുറിവുണ്ടാക്കുന്നവരെയല്ല , മുറിവുണക്കുന്നവരെ
യാണ് ഈ ലോകത്തിന് ആവശ്യം.

പുറത്തെ തിരമാലകളല്ല അകത്തു കയറുന്ന വെള്ളമാണ് കടലിലെ വഞ്ചിക്ക് ഭീഷണി. അതുപോലെ ബാഹ്യ സാഹചര്യങ്ങളെക്കാൾ ആത്മസംഘർഷങ്ങളാണ് നമ്മുടെ സ്വസ്ഥതയകറ്റുന്നത് മറ്റുള്ളവരുടെ ബലഹീനതകൾ വച്ച് നമ്മൾ കളിക്കരുത് . കാരണം ആ കളിയിൽ നമ്മൾ ജയിച്ചേക്കാം. എന്നാൽ തീർച്ചയായും ജീവിതകാലം മുഴുവൻ ആ വ്യക്തികളെ നമുക്ക് നഷ്ടമാകും.

നമ്മുടെ മോശം സമയങ്ങളിൽ നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ എളുപ്പം തിരിച്ചറിയാൻ കഴിയും. എന്നാൽ നമ്മുടെ നല്ല സമയങ്ങളിൽ നമ്മളോട് അസൂയയും കുശുമ്പും ശത്രുതയും ഉള്ളവരെ മാത്രമേ നമുക്ക് തിരിച്ചറിയാനാകൂ. കാഴ്ചയിലെ നിറപ്പകിട്ടും വാക്കുകളിലെ മധുരിമയും മാത്രമേ കാണുകയുള്ളൂ . അനുഭവിച്ചറിയുമ്പോൾ പല സ്നേഹങ്ങളുടെയും ഉള്ള് പൊള്ളയായിരിക്കും .

ജീവിതചക്രം തിരിഞ്ഞു കൊണ്ടേയിരിക്കും. നഷ്ടങ്ങളും വേദനകളും കാലത്തിൻ്റെ ഓർമ്മപ്പെടുത്തലുകളാണ്. ചിലർ അതിനിടയിൽ പെട്ട് എന്തുചെയ്യണമെന്നറിയാതെ നിശ്ചലരാകും. എന്നാൽ മറ്റു ചിലരാകട്ടെ അവയിൽനിന്നെല്ലാം അതിജീവനം എന്ന പാഠം ഉൾക്കൊണ്ട് ജീവിത വിജയം കൈവരിക്കും.

ഒത്തിരി ഇഷ്ടത്തോടെ …

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments