Wednesday, September 2, 2026
Homeഇന്ത്യഉത്തരാഖണ്ഡിൽ വൻമേഘസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും നാലു പേർ മരിച്ചു

ഉത്തരാഖണ്ഡിൽ വൻമേഘസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും നാലു പേർ മരിച്ചു

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാളി ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:45 ഓടെയാണ് സംഭവം.ഹര്‍സില്‍ മേഖലയിലെ ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്ത് ചൊവ്വാഴ്ചയുണ്ടായ മേഘവിസ്‌ഫോടനമാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.

ഹർഷിലിലെ കരസേനയുടെ ക്യാമ്പിലേക്ക് ഇവിടെ നിന്നും കുറഞ്ഞത് നാല് കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. അതിനാൽ തന്നെ മണ്ണിടിച്ചിൽ ഉണ്ടായ ഉടനെ സൈന്യത്തിന്റെ 150 പേർ അടങ്ങുന്ന സംഘം 10 മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി. ഉത്തരാഖണ്ഡില്‍ മഴ ശക്തമായി തുടരുകയാണ്.

പ്രദേശത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നാണ് വിവരം. അതേസമയം സംഭവം അതീവ വേദനാജനകമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രതികരിച്ചു.കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ സേനകളും സംസ്ഥാന സർക്കാരും ഹെൽപ്പ്‌ലൈൻ നമ്പറുകൾ ആരംഭിച്ചിട്ടുണ്ട്. സഹായം തേടുന്നവർ 01374222126, 222722, 9456556431 എന്നീ നമ്പറുകളിൽ വിളിക്കണമെന്ന് ഉത്തരകാശി ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.
ഹരിദ്വാറിലെ ജില്ലാ അടിയന്തര ഓപ്പറേഷൻ സെന്റർ ദുരിതബാധിതർ 01374-222722, 7310913129, അല്ലെങ്കിൽ 7500737269 എന്നീ നമ്പറുകളിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. ഡെറാഡൂണിലെ സംസ്ഥാന അടിയന്തര ഓപ്പറേഷൻ സെന്ററിനെ 0135-2710334, 0135-2710335, 8218867005, അല്ലെങ്കിൽ 9058441404 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ