ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ് ദുള്ള വിവാഹിതനായി. മാധ്യമപ്രവര്‍ത്തകയായ നിധി റാസ്ദാനാണ് വധു. ഇന്നലെ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച ഒമര്‍ അബുദുള്ള തന്നെയാണ് വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒരു പുതിയ യാത്രയ്ക്ക് തുടക്കമാകുന്നു എന്നായിരുന്നു മുഖ്യമന്ത്രി കുറിച്ചത്. വിവാഹത്തിന് തൊട്ടടുത്ത ദിവസമാണ് പ്രഖ്യാപനമുണ്ടായത്.
ഒമര്‍ അബ്ദുള്ളയും ഭാര്യ പായല്‍ അബ്ദുള്ളയും തമ്മിലുള്ള വിവാഹബന്ധം മൂന്ന് മാസം മുമ്പ് നിയമപരമായി വേര്‍പെടുത്തിയിരുന്നു. കശ്മീരിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ് ഒമര്‍ അബദുള്ള. ജമ്മു കശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ളയുടെ മകനും, നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാപകനായ ഷെയ്ഖ് മുഹമ്മദ് അബ്ദുള്ളയുടെ പേരമകനുമാണ് ഇദ്ദേഹം. 1998, 1999, 2004 വര്‍ഷങ്ങളില്‍ ശ്രീനഗര്‍ മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി അദ്ദേഹം ചുമതല വഹിച്ചു.
നിധി റാസ്ദന് ഇന്ത്യയിലെ പ്രമുഖയായ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകയും അവതാരകയുമാണ്. പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവിയിലെ ‘ലെഫ്റ്റ്, റൈറ്റ് ആന്‍ഡ് സെന്റര്‍’ (Left, Right and Center), ‘ദി ബിഗ് ഫൈറ്റ്’ (The Big Fight) എന്നീ ജനപ്രിയ ചര്‍ച്ചാ പരിപാടികളുടെ പ്രധാന അവതാരകയും എക്സിക്യൂട്ടീവ് എഡിറ്ററുമായിരുന്നു. ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ നിന്നുള്ള കശ്മീരി പണ്ഡിറ്റ് കുടുംബത്തിലാണ് അവര്‍ ജനിച്ചത്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (PTI) മുന്‍ ചീഫ് എഡിറ്ററായിരുന്ന മഹാരാജ് കൃഷന് റാസ്ദാന്റെ മകള്‍ കൂടിയാണ് നിധി റാസ്ദാന്.
ദേശീയ രാഷ്ട്രീയം, വിദേശനയം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അവര്‍ ദീര്‍ഘകാലം എന്‍ഡിടിവിയുടെ മുഖമായി പ്രവര്‍ത്തിച്ചു. പിന്നീട് ചാനലില്‍ നിന്ന് രാജിവെക്കുകയും നിലവില്‍ ഡിഫ്രെംസ്, ഡീകോഡര്‍ തുടങ്ങിയ സ്വതന്ത്ര ഡിജിറ്റല്‍ മാധ്യമ പ്ലാറ്റ്ഫോമുകളിലും അക്കാദമിക് മേഖലകളിലും സജീവമായി പ്രവര്‍ത്തിക്കുന്നു.



