Tuesday, September 22, 2026
Homeഇന്ത്യആര്‍.എസ്.എസ് ലക്ഷ്യം പൂര്‍ത്തീകരിച്ചതായി മോഹന്‍ ഭാഗവത്*

ആര്‍.എസ്.എസ് ലക്ഷ്യം പൂര്‍ത്തീകരിച്ചതായി മോഹന്‍ ഭാഗവത്*

ന്യൂഡല്‍ഹി– —ആര്‍.എസ്.എസിന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചതായി മേധാവി മോഹന്‍ ഭാഗവത്. അയോധ്യയില്‍ രാമക്ഷേത്രമെന്നത് ആര്‍.എസ്.എസിന്റെ ലക്ഷ്യമായിരുന്നു. അത് പൂര്‍ത്തീകരിച്ചിരിക്കുന്നു- രാമക്ഷേത്ര പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി ഇന്ന് വിവിധ ദേശീയ പത്രങ്ങളില്‍ എഴുതിയ ലേഖനത്തില്‍ ഭാഗവത് പറഞ്ഞു.

അയോധ്യയുടെ ചരിത്രവും രാമക്ഷേത്രത്തിലേക്ക് നയിച്ച സംഭവവികാസങ്ങളും ആര്‍.എസ്.എസ്. കാഴ്ചപ്പാടില്‍ വിവരിക്കന്നതാണ് ലേഖനം. വിവിധ മുസ്‌ലിം ഭരണാധികാരികള്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളും പ്രതിപാദിക്കുന്നു. ഇനിയും മുസ്‌ലിം ആരാധനാലയങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന സൂചനയും ലേഖനത്തിലുണ്ട്. ഇന്ന് നടന്ന പ്രതിഷ്ഠാചടങ്ങില്‍ നരേന്ദ്രമോഡിയോടൊപ്പം പൂര്‍ണസമയം ഭാഗവത് പങ്കെടുത്തിരുന്നു. പ്രാണപ്രതിഷ്ഠ കഴിഞ്ഞയുടന്‍ തന്നെ രാമനെ വണങ്ങിനില്‍ക്കുന്ന മോഡിയുടെ ചിത്രവുമായി കൂറ്റന്‍ ഫ്‌ളക്‌സുകള്‍ അയോധ്യയിലുടനീളം ഉയര്‍ന്നത് വ്യക്തമായ രാഷ്ട്രീയ സൂചനയായി.
– – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ