Saturday, February 7, 2026
Homeസിനിമറേച്ചൽ എന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

റേച്ചൽ എന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

രവി കൊമ്മേരി.

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന റേച്ചൽ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി.

ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ, ചന്തു സലീംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത, പൗളി വത്സൻ, രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന റേച്ചൽ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു.

രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായി മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരും, കോ പ്രൊഡ്യൂസർ ഹന്നൻ മറമുട്ടവും, ലൈൻ പ്രൊഡ്യൂസറായി പ്രിജിൻ ജി പിയും ചേരുന്നു. കൂടാതെ പ്രൊജക്ട് കോ ഓർഡിനേറ്റർ പ്രിയദർശിനി പി എം, കഥ രാഹുൽ മണപ്പാട്ട്, സംഗീതം ബിജിഎം അങ്കിത് മേനോൻ, എഡിറ്റർ മനോജ്, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ സുജിത് രാഘവ്, ആർട്ട് റസ്നേഷ് കണ്ണാടികുഴി, മേക്കപ്പ് രതീഷ് വിജയൻ, കോസ്റ്റ്യൂംസ് ജാക്കി എന്നിവരും, സ്റ്റിൽസ് നിദാദ് കെ എൻ, പരസ്യക്കല ടെൻ പോയിന്റ്, പ്രമോഷൻ സ്റ്റിൽസ് വിഷ്ണു ഷാജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമനിക്, ആക്ഷൻ പി സി സ്റ്റണ്ട്സ്, സൗണ്ട് ഡിസൈൻ ശ്രീ ശങ്കർ, സൗണ്ട് മിക്സ് രാധാകൃഷ്ണൻ എം ആർ, ഡിജിറ്റൽ മാർക്കറ്റിംഗ് മാറ്റിനി ലൈവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് സക്കീർ ഹുസൈൻ, പി ആർ ഒ എ എസ് ദിനേശ് തുടങ്ങിയവരും അണിചേരുന്നു.

രവി കൊമ്മേരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com