Wednesday, June 17, 2026
Homeസിനിമഎംപി എ എ റഹീമിനെക്കുറിച്ച് നോബി മാര്‍ക്കോസ് പങ്ക് വച്ചത്.

എംപി എ എ റഹീമിനെക്കുറിച്ച് നോബി മാര്‍ക്കോസ് പങ്ക് വച്ചത്.

കോമഡി വേദികളിലെ സ്ഥിരം സാന്നിധ്യമാണ് നോബി മാര്‍ക്കോസ്. ഇപ്പോഴിതാ തന്നെ മിമിക്രിയും മോണോ ആക്ടും പഠിപ്പിച്ചത്. ഇപ്പോഴിതാ തന്നെ മിമിക്രിയും മോണോ ആക്ടും പഠിപ്പിച്ചത് രാജ്യ സഭാ അംഗം എ.എ.റഹീമാണെന്ന് വെളിപ്പെടുത്തിയി രിക്കുകയാണ് അദ്ദേഹം. തങ്ങള്‍ അയല്‍വാസികളായിരുന്നെന്നും അക്കാലത്ത് സ്‌കൂള്‍ നാടകങ്ങളിലും മറ്റു റഹീം അഭിയിച്ചിരുന്നെന്നും നോബി പറഞ്ഞു.

എന്നെ ആദ്യമായി മിമിക്രിയും മോണോ ആക്ട് പഠിപ്പിച്ചത് റഹീമണ്ണനാണ്. എന്റെ അയല്‍വാസിയാണ്. സ്‌കുളില്‍ പഠിക്കുമ്പോള്‍ പുള്ളി(റഹീം) നല്ല അഭിനയമായിരുന്നു. ചെയ്ത നാടകങ്ങളെല്ലാം വൈറലായിരുന്നു’

താനും അഖിലും തമ്മില്‍ ഇരുപത് വര്‍ഷത്തെ സൗഹൃദമാണുള്ളതെന്ന് നോബി പറയുന്നു. അതിനിടയില്‍ ഇതുവരെ പിണങ്ങിയിട്ടില്ലെന്നും താരങ്ങള്‍ പറഞ്ഞു. താനും എ എ റഹീം എംപിയും അയല്‍ക്കാരാണെന്ന് നോബി പറയുന്നു. താന്‍ എവിടെ ചെന്നാലും റഹീം അണ്ണന്റെ ഡ്യൂപ്പാണെന്ന് പറയുമെന്ന് അഖിലും വ്യക്തമാക്കി. ‘പലരും കമന്റിടാറുണ്ട്. റഹീം അണ്ണന്റെ അടുത്തും ആള്‍ക്കാര്‍ പറയുമെന്ന്. ടിവിയിലൊക്കെ ഒരു പുള്ളിയുണ്ട്, നിങ്ങള്‍ അതുപോലെയാണെന്ന് പറഞ്ഞെന്ന് അണ്ണന്‍ പറഞ്ഞു.’- അഖില്‍ പറഞ്ഞു.

‘ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി പരിചയപ്പെട്ടതിനെപ്പറ്റിയും ഇരുവരും പറയുന്നുണ്ട്. ‘കലാകാരന്മാരെ ആവശ്യമുണ്ടെന്ന് പത്രത്തില്‍ പരസ്യം കണ്ടു. സ്‌കൂള്‍ അടച്ചിരിക്കുകയല്ലേ. ഞാന്‍ ഒരു കാര്‍ഡ് കവലയൂരില്‍ നിന്നും ഇവന്‍ ഒന്ന് വെഞ്ഞാറമൂടില്‍ നിന്നും എഴുതിവിട്ടു. അവര്‍ ഞങ്ങളെ വിളിപ്പിച്ചു. രണ്ടുപേര്‍ക്കും പ്രത്യേകിച്ച് പരിപാടിയൊന്നുമില്ല. വലിയൊരു ഷോ ആയിരുന്നു അത്. ഒരുപാട് ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു. നമ്മുടെ അരുണ്‍ അണ്ണന്‍, ഡോ. അരുണൊക്കെ ഉണ്ടായിരുന്നു. പുള്ളിയായിരുന്നു മെയിന്‍ ഭടന്‍. ഞാന്‍ ഇവന്‍ ബിരിയാണി സിനിമയുടെ സംവിധായകന്‍ സജിന്‍ ബാബു…ഞങ്ങളെല്ലാവരുമായിരുന്നു. ഏഴ് ദിവസം റിഹേഴ്‌സല്‍, ഏഴ് ദിവസം പ്രോഗ്രാം. നല്ല പൈസയായിരുന്നു കിട്ടിയത്. പതിനാല് ദിവസം പതിനാലായിരം രൂപ കിട്ടി.’- ഇരുവരും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com