Saturday, December 7, 2024
Homeസിനിമസിനിമയില്‍ സെഞ്ചുറി തികയ്ക്കാന്‍ ഇനി നാലുചിത്രങ്ങള്‍ കൂടി; നൂറാം ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കണം; പ്രിയദര്‍ശന്‍ പങ്ക്...

സിനിമയില്‍ സെഞ്ചുറി തികയ്ക്കാന്‍ ഇനി നാലുചിത്രങ്ങള്‍ കൂടി; നൂറാം ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കണം; പ്രിയദര്‍ശന്‍ പങ്ക് വച്ചത്.

സിനിമയില്‍ സെഞ്ചുറി തികയ്ക്കണമെന്നും നൂറാം ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കണമെന്നും ആഗ്രഹമുള്ളതായി സംവിധായകന്‍ പ്രിയദര്‍ശന്‍. കൊല്‍ക്കത്ത കൈരളി സമാജം സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍.

ചെറുപ്പകാലത്ത് ക്രിക്കറ്റ് താരമാകണമെന്നും സെഞ്ചുറി അടിക്കണമെന്നും ആഗ്രഹിച്ചിരുന്നു. കളിക്കിടെ പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. പക്ഷേ സിനിമയില്‍ സെഞ്ചുറി തികയ്ക്കാന്‍ ഇനി നാലുചിത്രങ്ങള്‍ കൂടി മതി. നൂറാം ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കണെമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

മലയാള സിനിമയിലെ ‘റീവാച്ച് വാല്യൂ’ ഉള്ള ഡയറക്റ്റര്‍-ആക്റ്റര്‍ കൂട്ടുകെട്ടാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കോംബോ. വര്‍ഷങ്ങളുടെ സൗഹൃദത്തില്‍ മലയാളത്തിന് കിട്ടിയത് എത്രവട്ടം കണ്ടാലും മടുപ്പ് തോന്നാത്ത അനേകം സിനിമകളാണ്. ശങ്കര്‍, മോഹന്‍ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1984ല്‍ പുറത്തിറങ്ങിയ ‘പൂച്ചക്കൊരു മൂക്കുത്തി’യാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം. ഇതുവരെ 45 സിനിമകളാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കോംബോയില്‍ പിറന്നിട്ടുള്ളത്.

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ആയിരുന്നു മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ‘ഹരം’ എന്ന് പേരിട്ടിരിക്കുന്ന ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഗായകന്‍ എം ജി ശ്രീകുമാര്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ ഇതിനെപ്പറ്റി പ്രതിപാദിച്ചിരുന്നു. ഇതായിരിക്കും പ്രിയദര്‍ശന്റെ നൂറാം ചിത്രമെന്നും അഭ്യുഹങ്ങള്‍ ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments