Thursday, October 15, 2026
Homeഅമേരിക്കവിവാഹരാത്രിയിലെ ഹെലികോപ്റ്റർ ദുരന്തം: ഡേവ് ഫിജിയുടെ ഭാര്യ ഹെലികോപ്റ്റർ കമ്പനിക്കും വിവാഹവേദിക്കുമെതിരെ കോടതിയിൽ

വിവാഹരാത്രിയിലെ ഹെലികോപ്റ്റർ ദുരന്തം: ഡേവ് ഫിജിയുടെ ഭാര്യ ഹെലികോപ്റ്റർ കമ്പനിക്കും വിവാഹവേദിക്കുമെതിരെ കോടതിയിൽ

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

അറ്റ്ലാന്റ: വിവാഹരാത്രിയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ നവവരൻ ഡേവ് ഫിജി മരിച്ച സംഭവത്തിൽ ഹെലികോപ്റ്റർ കമ്പനിക്കും വിവാഹവേദിക്കുമെതിരെ ഭാര്യ ജെസ്‌നി സാം കേസ് ഫയൽ ചെയ്തു‌.

2026 മേയ് 29-ന് ജോർജിയയിലെ ഡോസൺവില്ലിലുള്ള ‘ദി റിവിയർ’ വിവാഹവേദിയിൽ വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കിയശേഷമാണ് ഡേവ് ഫിജിയും ജെസ്നിയും ഹെലികോപ്റ്ററിൽ യാത്രതിരിച്ചത്. വിവാഹ പാക്കേജിൻ്റെ ഭാഗമായി ഒരുക്കിയ പ്രത്യേക യാത്രയായിരുന്നു ഇതെന്നാണ് കുടുംബം അറിയിച്ചത്.

പ്രസ്റ്റീജ് ഹെലികോപ്റ്റേഴ്‌സ് പ്രവർത്തിപ്പിച്ചിരുന്ന റോബിൻസൺ R66 ഹെലികോപ്റ്റർ പറന്നുയർന്ന് ഏകദേശം അഞ്ചു മിനിറ്റിനകം വനപ്രദേശത്ത് തകർന്നുവീണു. അപകടത്തിൽ ഡേവ് ഫിജിയും പൈലറ്റ് നിഖിൽ നർഗുണ്ട്കറും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജെസ്‌നി ഏകദേശം ആറുമണിക്കൂറോളം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ശേഷമാണ് രക്ഷപ്പെടുത്തപ്പെട്ടത്.

പ്രതികൂല കാലാവസ്ഥയും കുറഞ്ഞ ദൃശ്യപരതയും സംബന്ധിച്ച മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും യാത്ര റദ്ദാക്കാതെ ഹെലികോപ്റ്റർ പറത്തിയത് അശ്രദ്ധയും നിരുത്തരവാദപരവുമായ നടപടിയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. കാലാവസ്ഥ പരിശോധിക്കുന്നതിലും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും യാത്ര റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങളും നടപ്പാക്കുന്നതിലും വിവാഹവേദിക്കും ഹെലികോപ്റ്റർ കമ്പനിക്കും വീഴ്ച സംഭവിച്ചതായും പരാതിയിൽ പറയുന്നു.

സെപ്റ്റംബർ 22-ന് ജെസ്ന‌ി സ്വന്തം പേരിലും ഭർത്താവിന്റെ എസ്റ്റേറ്റിനെ പ്രതിനിധീകരിച്ചും കേസ് ഫയൽ ചെയ്‌തു. Prestige Helicopters Inc., The Revere LLC, Revere Group LLC എന്നിവരാണ് പ്രതികൾ. നഷ്ടപരിഹാരവും നിയമച്ചെലവും ആവശ്യപ്പെട്ടിട്ടുള്ള കേസ് ഡികാൽബ് കൗണ്ടിയിൽ ജൂറിയുടെ പരിഗണനയ്ക്ക് വിടണമെന്നാണ് ആവശ്യം.

അതേസമയം, ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ കോടതിയിൽ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. കമ്പനികളുടെ ഔദ്യോഗിക പ്രതികരണവും ലഭ്യമായിട്ടില്ല. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ