Saturday, May 30, 2026
Homeഅമേരിക്കഇറാഖിൽ തടവിലാക്കപ്പെട്ട അമേരിക്കൻ മാധ്യമപ്രവർത്തകയെ മോചിപ്പിച്ചു

ഇറാഖിൽ തടവിലാക്കപ്പെട്ട അമേരിക്കൻ മാധ്യമപ്രവർത്തകയെ മോചിപ്പിച്ചു

-പി പി ചെറിയാൻ

ന്യൂയോർക്ക്: ഇറാഖിൽ സായുധ സംഘം തട്ടിക്കൊണ്ടുപോയ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസൺ മോചിതയായി.ഏപ്രിൽ 7 ചൊവാഴ്‌ച്ച തടവുകാരെ കൈമാറുന്നതിന്റെ ഭാഗമായാണ് ഇവരെ വിട്ടയച്ചതെന്ന് ഇറാഖ് ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ ആഴ്ച ബാഗ്ദാദിൽ വെച്ചാണ് ഷെല്ലിയെ ഇറാൻ അനുകൂല മിലിഷ്യ ഗ്രൂപ്പായ കതൈബ് ഹിസ്ബുള്ള’ തട്ടിക്കൊണ്ടുപോയത്. അമേരിക്കൻ താൽപ്പര്യങ്ങൾക്കെതിരെ പ്രവർത്തിച്ചതിന് പിടിയിലായ ചില മിലിഷ്യ അംഗങ്ങളെ വിട്ടയക്കുന്നതിന് പകരമായാണ് ഷെല്ലിയെ മോചിപ്പിച്ചത്.

ഷെല്ലി ഉടൻ തന്നെ ഇറാഖ് വിടണമെന്ന നിബന്ധനയിലാണ് സായുധ സംഘം ഇവരെ വിട്ടയച്ചത്. അമേരിക്കൻ പൗരന്മാരെ തട്ടിക്കൊണ്ടുപോകുന്നത് വച്ചുപൊറുപ്പിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു.

ദീർഘകാലമായി ഇറാഖിലും സിറിയയിലും റിപ്പോർട്ടിംഗ് നടത്തുന്ന മാധ്യമപ്രവർത്തകയാണ് 49-കാരിയായ ഷെല്ലി കിറ്റിൽസൺ. ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് പൗരന്മാർക്ക് വീണ്ടും മുന്നറിയിപ്പ് നൽകി.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com