Sunday, May 26, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | മാർച്ച് 23 | ശനി ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | മാർച്ച് 23 | ശനി ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“ഒരു വാതിലടയുമ്പോൾ മറ്റൊന്ന് തുറക്കുന്നു. എന്നാലിടയ്ക്കിടെ നാം അടഞ്ഞ വാതിലിലേക്ക് തന്നെ നോക്കിയിരിക്കുകയാണെങ്കിൽ നമുക്കായി തുറന്നുകിടക്കുന്ന വാതിലുകൾ നാം കാണാതെ പോവുന്നു”.

ഹെലൻ കെല്ലർ

സ്നേഹിതരെ, ഒരു പ്രശ്നം നേരിടുമ്പോൾ ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തെ സമീപിച്ചാലാണ് അ പ്രശ്നം നമ്മളെ കൊല്ലാതിരിന്നു, ജീവിത വിജയം കൈവരിക്കാനാവൂ. നഷ്ടങ്ങളും, പരാജയങ്ങളും സംഭവിക്കുമ്പോൾ അതിൽ നിന്നും കരകയറാൻ നാം ആത്മാർത്ഥമായി കഠിനാധ്വാനം ചെയ്യണം. തളരുമ്പോൾ താങ്ങുന്ന കൈകളെയൊരിക്കലും തള്ളിക്കളയുകയും ചെയ്യരുത്.

പലപ്പോഴും നമ്മൾ കേൾക്കുന്ന സ്ഥിരം പല്ലവിയാണ് ആരുമെന്നെ സഹായിക്കുന്നില്ല, സഹായിച്ചവർ പോലും എന്റെ ആവശ്യഘട്ടങ്ങളിൽ തുണയായില്ല. എന്നാൽ പ്രിയരേ ലോകം വിശാലമാണ് ,അടഞ്ഞ വാതിലിലേക്ക് തന്നെ നോക്കിയിരിക്കുകയാണേൽ നമുക്കായി തുറന്നു കിടക്കുന്ന വാതിലുകൾ നാം കാണാതെ പോവും.
നമ്മുടെ അവസരങ്ങൾ കണ്ടെത്താൻ നാം തന്നെ പരിശ്രമിക്കണം. കർമ്മനിരതരാകുക, എങ്കിൽ മാത്രമേ നമുക്ക് ജീവിതവിജയങ്ങൾ കൈവരിക്കാനാവൂ.

നമ്മുടെ മുന്നിൽ വാതിലുകൾ തനിയെ തുറന്നു വരുന്നതല്ല. അതിനു പിന്നിലെ അത്യാധ്വാനമാണ് നാം തിരിച്ചറിയേണ്ടതും. പല പ്രമുഖ വ്യക്തികളുടെയും ജീവിതകഥ അറിഞ്ഞാൽ മനസ്സിലാകും. പ്രിയരേ അടഞ്ഞു പോയ വാതിലുകളിലേയ്ക്ക് നോക്കി വിലപിക്കാതെ പുതിയ ലോകം സൃഷ്ടിക്കാം.

എല്ലാവർക്കും നല്ലൊരു ശുഭദിനം ആശംസിക്കുന്നു..🙏

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments