Wednesday, September 23, 2026
Homeഇന്ത്യരാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം: പോലീസുകാരനാണെന്ന് ചമഞ്ഞാണ് 17കാരിയെ 3 അംഗ സംഘം പീഡിപ്പിച്ചു

രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം: പോലീസുകാരനാണെന്ന് ചമഞ്ഞാണ് 17കാരിയെ 3 അംഗ സംഘം പീഡിപ്പിച്ചു

രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം. പോലീസുകാരനാണെന്ന് ചമഞ്ഞാണ് 17കാരിയെ 3 അംഗ സംഘം പീഡിപ്പിച്ചത്. ഇന്നലെ രാത്രി 7.30ന് ഡൽഹിയിലെ കൽക്കാജി മന്ദിർ പരിസരത്താണ് സംഭവം.

സംഭവത്തിൽ പതിനേഴുകാരിക്ക് പരാതി നൽകിയതാണ് വിവരം. ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയാണ് ബാലത്സംഗം ചെയ്തത്. 25നും 30നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. പ്രതികളിൽ ഒരാളെ ഏറ്റുമുട്ടലിലൂടെ പൊലീസ് പിടികൂടുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഈ പ്രതിയെ കണ്ടെത്തുന്നത്. ഇതിനുപിന്നാലെ പൊലീസ് സംഘവുമായുള്ള വെടിവെപ്പിനുശേഷമാണ് ഇയാൾ പിടിയിലാകുന്നത്. മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

കൽക്കാജി ക്ഷേത്രം സന്ദർശിച്ച ശേഷം പിതാവും സുഹൃത്തും അടുത്തുള്ള പാർക്കിൽ എത്തിയപോലെയാണ് സംഭവം. പരാതി ലഭിച്ചതിനു പിന്നാലെ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കുകയും മൊഴിയെടുക്കുകയും ചെയ്തു. സംഭവത്തിൽ പ്രതികൾക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

ഇതിനു മുമ്പും നിരവധി തവണയാണ് ഇത്തരം സംഭവങ്ങൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒടുവിൽ ഓടുന്ന സ്ലീപ്പർ ബസിനുള്ളിൽ 16കാരി ബാലത്സംഗത്തിന് ഇരയായ സംഭവവും പുറത്തുവന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ