Saturday, May 18, 2024
Homeസ്പെഷ്യൽപ്രതിഭാ പരിചയം (73) ബിന്ദു സുനിൽ ✍അവതരണം: മിനി സജി കോഴിക്കോട്

പ്രതിഭാ പരിചയം (73) ബിന്ദു സുനിൽ ✍അവതരണം: മിനി സജി കോഴിക്കോട്

മിനി സജി കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ തോട്ടത്തിൻ കടവിലെ ചൂരക്കാട്ട് രാഘവന്റെയും രാധയുടെയും മകളായ് ജനനം, കൊടുവള്ളി വാവാട് പൊയിൽ ഹൗസിൽ കെ.കെ.സുനിലിന്റെ ഭാര്യ. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും കോഴിക്കോട് ആകാശവാണിയിൽ കാഷ്വൽ അവതാരകയായി കുറച്ച് നാൾ ആ സമയത്ത് നിരവധി സ്ക്രിപ്റ്റുകൾ നിലയത്തിന് വേണ്ടി ചെയ്തു. ചെറുതും വലുതുമായി ആയിരത്തോളം എഴുത്തുകൾ പൂർത്തീകരിച്ചു. കവിത, കഥ , ഗാനരചന,  അടിക്കുറിപ്പുകൾ , പുസ്തക നിരൂപണം, ലേഖനം എന്നിങ്ങനെ വിവിധ സാഹിത്യ ശാഖകളിൽ വിരൽ തൊട്ടു. സ്റ്റേജ് അവതാരകയാണ്. പുസ്തകത്തിന്റെ പേര്
അളന്നെടുത്ത പച്ച ഭൂമികൾക്രവിതാ സമാഹാരം)

മികച്ച അവതാരകയ്ക്കുള്ള മാമല നാട് കൂട്ടായ്മയുടെ സ്നേഹാദരവ് ലഭിച്ചു. ശിഹാബ് തങ്ങൾ കാവ്യ ശ്രേഷ്ഠാ പുരസ്ക്കാരവും ലഭിക്കുകയുണ്ടായി.. മുഖ പുസ്തകത്തിലും , വിവിധ മാഗസിനുകളിലും എഴുതുന്നു. വിവിധ ഓൺലൈൻ ഗ്രൂപ്പുകളിൽ നിന്ന് മികച്ച രചനകളായി ബിന്ദു സുനിലിന്റെ രചനകൾതിരഞ്ഞെടുക്കപ്പെട്ടു. ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് വേണ്ടി അവർ രചിച്ച മൂന്ന് പാട്ടുകളുംഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കോഴിക്കോട് ആകാശവാണിയിൽ കവിതകൾ അവതരിപ്പിക്കാറുണ്ട്. നിരവധി പുസ്തകങ്ങളിൽ കവിതകൾ അച്ചടി മഷി പുരണ്ടു.

2003-ൽ കോഴിക്കോട് ആകാശവാണിയിൽ എഴുതി അവതരിപ്പിച്ച സ്വപ്നങ്ങൾക്കപ്പുറം എന്ന ചെറുകഥയോട് കൂടിയാണ് ഔപചാരികമായൊരെഴുത്ത് തുടങ്ങിയത്. എത്രയോ ചെറുകഥകൾ പിന്നീട് ആകാശവാണി പ്രക്ഷേപണം ചെയ്യുകയുണ്ടായി. നിരന്തരമായ വായന എഴുത്തിന് പ്രചോദനമായിരുന്നു. എന്ന് മുതൽ എഴുതിത്തുടങ്ങി എന്ന് ചോദിച്ചാൽ വ്യക്തമായൊരുത്തരം അവർക്കില്ല. അധ്യാപകരിൽ ചിലരുടെ പ്രോത്സാഹനമുണ്ടായിരുന്നു. അച്ഛന്റെ കാഴ്ചപ്പാടുകൾ വായനയിലേക്ക് അവരെ നയിച്ചിരുന്നു. ബിന്ദു സുനിലിൽ ഒരു രൂപാന്തരീകരണം സംഭവിക്കുന്നത് ആകാശവാണിക്കാലത്താണ്. പ്രതിഭകളായ ഒരുപാട് മനുഷ്യരുടെ സൗഹൃദം തിരുത്തലുകൾ, ഉപദേശങ്ങൾ സ്വന്തം കഴിവ് തിരിച്ചറിയണമെന്ന് പറഞ്ഞ് വാത്സല്യത്തോടെ ചേർത്ത് നിർത്തിയവർ ഒരു വാക്കിന്റെ പോലും അകലമില്ലാതെ ഒരു വിളിപ്പുറത്തിന്നും ആ ബന്ധങ്ങൾ ശേഷിക്കുന്നു ആത്മ ബലമായി.
ലീലാ ഓംച്ചേരിയെക്കുറിച്ച് വീക്ഷണം ദിനപത്രത്തിൽ അവരെഴുതിയ പുസ്തകപരിചയം ശ്രദ്ധിക്കപ്പെട്ടിരുന്നു.

അവരുടെകുട്ടിക്കാലത്തെ നിറമുള്ള ഓർമ്മകൾ ഇന്നും ഒരു നിധിപോലെ അവര് സൂക്ഷിക്കുന്നു അമ്മ വീട്ടിലായിരുന്നു അധികവും ഞങ്ങളെ മോളാന്ന് പറഞ്ഞ് ആത്മാഭിമാനത്തോടെ അമ്മക്കുടുംബം ബിന്ദു സുനിലിനെ ചേർത്ത് പിടിച്ചിരുന്നു ഒരു നെഗറ്റീവ് വാക്ക് പോലും കേട്ടതോർമ്മയില്ല അമ്മക്കുടുംബത്തിൽ നിന്ന് എന്നവര് പറയുന്നു ആ പോസറ്റീവ് എനർജ്ജി ജീവിതാതിജീവനകലയായി പടർന്നു കയറി.
അച്ഛന്റെ കുടുംബത്തിൽ നിന്ന് ഒരു പാട് പാഠങ്ങൾ പഠിച്ചു. തറവാടിത്തമെന്നത് പൂരിപ്പിക്കപ്പെടണമെങ്കിൽ സമ്പത്തുകൂടി ചേരണമെന്ന പാഠം ദാരിദ്രമെന്നത് ഒരു വലിയ തറവാട്ടിൽ ഒരാൾ മാത്രം ദരിദ്രനായാൽ അനുഭവിക്കുന്ന വേദന കൂടിയാണെന്നറിഞ്ഞു. എങ്കിലും അച്ഛന്റെ തറവാട് പേര് ഒരു സ്ത്രീയെന്ന നിലയിൽ ഒരു സംരക്ഷണ വലയമായിരുന്നെന്നവർ പറയുന്നു. ബിന്ദു സുനിലിന്റെ കവിതകളിൽ പ്രണയം പ്രമേയമാകുന്നതിനെക്കുറിച്ച് പലരും സംസാരിക്കുന്നത് അവർ കേട്ടിട്ടുണ്ട് എന്ന് പറയുന്നു. കൃഷ്ണ കഥകൾ കേട്ട് വളർന്ന , വായിച്ച് വളർന്ന രാധാകൃഷ്ണാ പ്രണയം സംഗീത സാന്ദ്രമായ അനുഭവമായിരുന്നു അവരുടെയുള്ളിൽ.
ഉടൽ രഹിതമായ പ്രണയത്തിന്റെ ധാർമ്മിക സൗന്ദര്യത്തെയാണ് അവരാ വിഷ്ക്കരിച്ചത്. ആ കാഴ്ചപ്പാടിലെ മഹത്വത്തെ കവിതകളിലും, കഥകളിലും, ലേഖനങ്ങളിലും ആവിഷ്ക്കരിച്ചു. അവരുടെമനസ്സിലെ പ്രണയാർദ്രത നഷ്ടമാകല്ലേയെന്നാണ് പ്രാർത്ഥനയെന്ന് പറഞ്ഞു വെയ്ക്കുന്നു.
പ്രകൃതിയെ അത്രമേൽ സൗന്ദര്യാത്മകമായറിയണമെങ്കിൽ അതീന്ദ്രിയമായൊരനുഭൂതി ഹൃദയത്തിൽ വേണമെന്ന് കൂട്ടിച്ചേർക്കുന്നു.

കൗമാരം മുതലെ അകാരണമായി മത്സരിക്കുന്ന ചിലരുണ്ടായിരുന്നു. പക്ഷേ അതിജീവനകലയക്ക് മുന്നിൽ അവർ നിശബദരായി. കൈകേയി ഉണ്ടായിരുന്നില്ലായെങ്കിൽ രാമനിലെ വ്യക്തി പ്രഭാവം നാമറിയാതെ പോവുമായിരുന്നു എന്നാണ തിനെക്കുറിച്ച് പറയുന്നത് ചില ശത്രുതകൾ നമുക്ക് നമ്മെ തിരിച്ചറിയാനുള്ള ഉപാധി കൂടിയാണെന്നവർ പറയുന്നു. അക്ഷരങ്ങളെ പ്രണയിച്ച ബിന്ദു സുനിൽ വിവാഹിതയായി കയറി വന്നത് ഉത്തരവാദിത്വങ്ങളുടെ
ഭൂമിയിലേയ്ക്കാണ് വാർദ്ധക്യത്തിന്റെ നിസ്സഹായതയായി ഭർത്താവിന്റെ അമ്മ . അവർക്ക് അവരുടെ സാന്നിധ്യവും സഹായവും ആവശ്യമാണെന്നറിഞ്ഞപ്പോൾ പുസ്തകങ്ങൾ മറന്ന് വെച്ചു വർഷങ്ങൾ . അവരുടെ മരണശേഷമാണ് പിന്നീടെഴുത്തു വഴികളിലേയ്ക്ക് തിരിയുന്നത്. 2014-ലാണ് പിന്നീട് കവിതയെഴുത്തിലേയ്ക്ക് തിരിയുന്നത്. ഇന്ന് 2023 – ൽ എത്തി നിൽക്കുമ്പോൾ തിരിച്ചറിയുന്നുണ്ട് കുറഞ്ഞ് പോയ വായനയെ ഇനിയും ആഴത്തിൽ വീണ്ടെടുക്കേണ്ടിയിരിക്കുന്നുവെന്ന്.
കണ്ടുമുട്ടിയ ചില മനുഷ്യർ പാഠങ്ങളായിരുന്നു. സാഹചര്യമൊത്താൽ
എഴുതിയ കവിതകളിൽ നിലവാരമുള്ളവ മുഴുവനും പുസ്തക രൂപമാക്കണമെന്നാഗ്രഹമുണ്ടെന്നവർ പറഞ്ഞു. അനായാസമായും വളരെ മനോഹരമായും സംസാരിക്കും ഏത് വേദിയിൽ അവതാരകയായി എത്തിയാലും സാസ്സിനെ കയ്യിലെടുത്തേ മടങ്ങാറുള്ളൂ. അവതരണകലയെക്കുറിച്ചവർ പറയുന്നത് സരസ്വതി നാവിൽ അനുഗ്രഹമായി നിറയാറാണ് എന്ന് വിശ്വസിക്കുന്നുവെന്നാണ് .

അമ്മയെക്കുറിച്ച് പറയുന്നതിങ്ങനെ നന്മയുടെയും ധാർമ്മികതയുടെയും പാഠപുസ്തകമാണ് അമ്മ. ബിന്ദു സുനിൽ എന്ന പൂരിപ്പിക്കൽ പ്രകൃതിയുടെ തീരുമാനമായിരുന്നു. ഇവിടെ ഇത് കുറിക്കുന്നുവെങ്കിൽ എഴുത്തിന്റെ യാത്രയിലേയ്ക്ക് സാതന്ത്ര്യത്തിന്റെ സ്നേഹം തന്നതദ്ദേഹമാണ്. ജീവിതത്തിൽ കണ്ട് മുട്ടിയ ഒരോ മനുഷ്യനോടും നന്ദി പറയുന്നു കാരണം ഒരോ മനുഷ്യനും ഒരോ സാംസ്ക്കാരിക പാഠങ്ങൾ പകരുന്നു. ആത്മ സൗഹൃദത്തിന് നന്ദി പറയുന്നു. നിഷേധങ്ങൾക്കും അംഗീകാരങ്ങൾക്കും ചേർത്ത് നിർത്തലുകൾക്കും , ചെറുതാക്കലുകൾക്കും വഴിയിൽ മുള്ളുകൾ വിതറിയിട്ട ചിലർക്കും എല്ലാവർക്കും നന്ദി. എല്ലാം പ്രകൃതിക്ക് സമർപ്പിക്കുന്നു.
മക്കൾ അനശ്വർ .കെ സുനിൽഅദേദ് കെ.സുനിൽ

അവതരണം: മിനി സജി കോഴിക്കോട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments