Wednesday, May 8, 2024
Homeയാത്രഒരു യാത്രാ വിവരണം (ഭാഗം :- 3) ✍അനിത പൈക്കാട്ട്

ഒരു യാത്രാ വിവരണം (ഭാഗം :- 3) ✍അനിത പൈക്കാട്ട്

അനിത പൈക്കാട്ട്✍

പത്മനാഭസ്വാമിയെ കാണാനായിരുന്നു പിന്നെ തിടുക്കം വലിയ നീണ്ട ക്യുവായിരുന്നു
പുറകിൽ ഞാനും സ്ഥലം പിടിച്ചു, ക്ഷേത്ര നട അടച്ചിരുന്നു വൈകിട്ട് 5 മണി മുതൽ 6.15 വരെ ദർശനസമയമായിരുന്നു അത് കഴിഞ്ഞു നട അടച്ചു. 6.45 നെ ദർശനം അനുവദിക്കുമായിരുന്നുള്ളു അനേകം ഭക്ത ജനങ്ങളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു കുറേ സമയം നിൽക്കേണ്ടി വന്നെങ്കിലും ഒരു മടുപ്പും തോന്നിയിരുന്നില്ല, ശ്രീ പത്മനാഭസ്വാമിയെ കുറിച്ചു ചെറു വിവരണം ഞാൻ എൻ്റെ വായനക്കാരുമായി പങ്ക് വെക്കുന്നു.

പ്രസിദ്ധമായ മഹാവിഷ്ണു ക്ഷേത്രമാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, അനന്തൻ എന്ന നാഗത്തിൻ്റെ പുറത്ത് ലക്ഷ്മി ദേവിയോടപ്പം ശയിക്കുന്ന മഹാവിഷ്ണുവാണ് ഏറ്റവും പ്രാധാന പ്രതിഷഠ. പത്മനാഭ സ്വാമിയെ കൂടാത ഉഗ്രമൂർത്തിയായ തെക്കേടത്ത് നരസിംഹ മൂർത്തി. തിരുവമ്പാടി, ശ്രീകൃഷ്ണസ്വാമി എന്നിവർക്കും തുല്യ പ്രാധാന്യത്തോടെ പ്രതിഷ്ഠകളുണ്ട്.

ദ്രാവിഡ ശൈലിയിൽ നിർമ്മിച്ച ക്ഷേത്രത്തിൻ്റെ ഈ പ്രധാന ഗോപുരം തിരുവനന്തപുരം നഗരത്തിൻ്റെ മുഖമുദ്രകളിലൊന്നാണ് വിഷ്ണു ഭക്തനായിരുന്ന തിരുവിതാംകൂർ രാജാവ്, അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ രാജ്യം ഭഗവാന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്, ഇതിനെത്തുടർന്നു
തിരുവിതാംകൂർ രാജ്യത്തിലെ ഭരണാധികാരികൾ പത്മനാഭദാസന്മാർ എന്നറിയപ്പെട്ടു.

ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ ചില വസ്ത്രങ്ങൾ ധരിക്കാൻ അനുവദിക്കുന്നതല്ല. പുരുഷന്മാർ മുണ്ട് മാത്രമെ ഉടുക്കാൻ പാടുള്ളു. സ്ത്രീകൾ സാരിയും, മുണ്ടും നേര്യതും (സെറ്റ്മുണ്ട്), പാവടയും ബ്ലൗസ്സും അനുവദിക്കും. ഇപ്പോൾ മുണ്ടുകൾ ക്ഷേത്രനടയിൽ വാടകക്ക് കിട്ടും. ചുരിദാർ ധരിച്ച സ്ത്രീകൾക്ക് അതിന് മുകളിൽ മുണ്ട് ഉടുത്തു പോകാം, പാന്റ് ഇട്ട പുരുഷൻമാർക്കും മുണ്ട് മേലെ ധരിച്ച് അമ്പലത്തിനുള്ളിൽ പ്രവേശിക്കാം. അകത്ത് ദീപാരാധനയുടെ വാദ്യങ്ങൾ മുഴുങ്ങുകയുണ്ടായി.

ക്യൂവിൽ നിന്നവരിൽ പലരും ഭഗവാൻ്റെ നാമങ്ങൾ ഉച്ഛരിക്കുവാൻ തുടങ്ങി ദീപാരാധന കഴിഞ്ഞു ക്യൂവിന് അനക്കം വെച്ചു തുടങ്ങി അത് വരെ രണ്ട് വരിയിൽ നിന്നിരുന്ന ആളുകൾ ഉന്തും തള്ളുമായി പിന്നെ അവിടെ വലിയ തിക്കും തിരക്കുമായി.

തുടരും

അനിത പൈക്കാട്ട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments