Tuesday, September 22, 2026
Homeഅമേരിക്കഅമേരിക്കയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ സംസ്കാരം ഇന്ന് കോട്ടയത്ത്‌

അമേരിക്കയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ സംസ്കാരം ഇന്ന് കോട്ടയത്ത്‌

അമേരിക്കയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ സംസ്കാരം ഇന്ന്. കോട്ടയത്ത് വെച്ചാണ് യുവതിയുടെ സംസ്കാരം നടക്കുക. അമേരിക്കയിലെ കലിഫോർണിയയിലാണ് ആൻ മേരി മാത്യുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആൻ മേരിക്കൊപ്പം സുഹൃത്ത് അഞ്ജനയെയും മരിച്ച നിലയിൽ കണ്ടെത്തി.

പള്ളം സെൻ്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയിൽ ഉച്ചയ്ക്കാണ് സംസ്‌കാരം. രാവിലെ പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. പന്ത്രണ്ടിന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇന്നലെയാണ് ആനിയുടെയും അഞ്ജനയുടെയും മൃതദേഹം വിമാനത്താവളത്തിൽ എത്തിച്ചത്. അഞ്ജനയുടെ സംസ്കാരം ഇന്നലെ സ്വന്തം വീട്ടുവളപ്പിൽ വെച്ചു തന്നെ നടന്നു.

തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആനിൻ്റെ ഭർത്താവ് ചിങ്ങവനം സ്വദേശി പള്ളത്ര ജേക്കബ് ആൻഡ്രൂസ് ആണ്. കഴിഞ്ഞ ഓഗസ്റ്റ് 28നാണ് തൃശൂർ സ്വദേശി അഞ്ജനയെയും, ആൻമേരിയെയും സുഹൃത്തായ കോട്ടയം സ്വദേശി അനില കൊലപ്പെടുത്തിയത്. കൊലപാതക കാരണം ദുരൂഹമായി തുടരുകയാണ്.

പ്രതിയായ അനില ബേബി നിലവിൽ കാലിഫോർണിയയിൽ പൊലീസിൻ്റെ പിടിയിലാണ്. യുവതി കുറ്റം സമ്മതിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ. കടുത്ത വിഷാദത്തിലായതോടെയാണ് അനില കൊലപാതകം നടത്തിയതെന്നും സൂചനയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ