Tuesday, September 22, 2026
Homeഇന്ത്യഅറസ്റ്റ് ചെയ്യുമ്പോൾ കാരണം രേഖാമൂലം അറിയിക്കണം,അറിയുന്ന ഭാഷയിലാകണം; സുപ്രധാന നിർദേശവുമായി സുപ്രീം കോടതി.

അറസ്റ്റ് ചെയ്യുമ്പോൾ കാരണം രേഖാമൂലം അറിയിക്കണം,അറിയുന്ന ഭാഷയിലാകണം; സുപ്രധാന നിർദേശവുമായി സുപ്രീം കോടതി.

ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ അതിന്റെ കാരണം രേഖാമൂലം അന്വേഷണ ഏജൻസികൾ അറിയിക്കണമെന്ന് സുപ്രീം കോടതി. അറസ്റ്റിലായ വ്യക്തിക്ക് മനസ്സിലാകുന്ന ഭാഷയിൽവേണം കാരണം അറിയിക്കേണ്ടത്. ഇത് ഭരണഘടനാവകാശമാണെന്നും കോടതി പറഞ്ഞു.”

പഞ്ചാബിലെ ശിരോമണി അകാലിദൾ നേതാവിന്റെ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നിർദേശം വന്നിരിക്കുന്നത്. ജസ്റ്റിസ് ഉജ്വൽ ഭുയാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നിർദേശം പുറപ്പെടുവിച്ചത്.

ഏതെങ്കിലുമൊരു വ്യക്തിയെ ഏതെങ്കിലുമൊരു അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യുകയാണെങ്കിൽ അതിനുള്ള കാരണം ആ വ്യക്തിയെ രേഖാമൂലം അറിയിക്കണം. ഏതെങ്കിലും ഒരു ഭാഷയിൽ അറിയിച്ചാൽപോരാ, ആ വ്യക്തിക്ക് മനസ്സിലാകുന്ന ഭാഷയിൽതന്നെ അറിയിക്കണം. ഭരണഘടനയുടെ 22 (1) അനുച്ഛേദപ്രകാരം ഏതൊരു വ്യക്തിക്കും പൗരനും ലഭിക്കുന്ന അവകാശമാണിതെന്നും കോടതി പറഞ്ഞു. ഇത് പാലിക്കാതെ നടത്തുന്ന അറസ്റ്റ് നിയമവിരുദ്ധമാണെന്നും കോടതി കൂട്ടിച്ചേർത്തു.

കുറ്റത്തിന്റെ സ്വഭാവമോ ഗൗരവമോ പരിഗണിക്കാതെ ഈ അവകാശം പാലിക്കണം. ഗുരുതര കുറ്റകൃത്യങ്ങളിലാണ് അറസ്റ്റിൽ ആകുന്നതെങ്കിൽ പോലും അതിന് മുൻപ് കാരണം അറിയിക്കണം. അങ്ങനെ ചെയ്യാതെ ഒരാളെ അറസ്റ്റ് ചെയ്താൽ ആ ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടികൾ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ