Saturday, July 20, 2024
Homeഅമേരിക്ക🌺 ശുഭദിനം 🌺 - 2024 | ജൂൺ 04 | ചൊവ്വ ✍ അർച്ചന...

🌺 ശുഭദിനം 🌺 – 2024 | ജൂൺ 04 | ചൊവ്വ ✍ അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“ഏത് വീഴ്ചയെയും ധൈര്യത്തോടെ നേരിടുക.
നിങ്ങൾ അതിജീവിക്കുക തന്നെ ചെയ്യും.”

രവീന്ദ്രനാഥ ടാഗോർ

വൈദ്യ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ ഒരാൾ മരണപ്പെട്ട് മൃതദേഹം സംസ്കരിച്ചു
24 മണിക്കൂറിന് ശേഷം അഴുകി ദുർഗന്ധം വമിക്കും. എത്ര ബന്ധങ്ങൾ പറഞ്ഞാലും ഒരാൾ മരിച്ചാൽ മൃതദേഹം മറവു ചെയ്യും. മൃതദേഹം അഴുകി തുടങ്ങിയാൽ ആകൃഷ്ടരായി അനേക ലക്ഷം പുഴുക്കളും കീടങ്ങളും ഉറുമ്പുകളും അതിന് അവകാശികളുമാകും.

മൂന്നാം ദിവസം കുഴിച്ചു മൂടിയ മൃതദേഹത്തിന്റെ മൂക്ക് ആദ്യം ചീഞ്ഞുതുടങ്ങും. ആറാം ദിവസം നഖങ്ങൾ കൊഴിഞ്ഞു വീഴും. ഒമ്പതാം ദിവസം മുടികൾ കൊഴിഞ്ഞു തുടങ്ങി, മൃതദേഹത്തിന്റെ സകല രോമങ്ങളും കൊഴിഞ്ഞു വീണു വയർ വീർക്കാൻ തുടങ്ങും. പതിനേഴാം ദിവസം വയർ പൊട്ടി മൃതദേഹത്തിന്റെ ഉൾഭാഗങ്ങൾ പുറത്തുചാടും. അറുപതു ദിവസത്തിനു ശേഷം മൃതദേഹത്തിലെ മാംസങ്ങളെല്ലാം ദ്രവിച്ചുപോയി, ഒരുതരി മാംസം പോലുമില്ലാത്ത അസ്ഥികൂടമാകും.
90 ദിവസങ്ങൾ പിന്നിടുമ്പോൾ അസ്ഥികൂടത്തിലെ എല്ലുകൾ പരസ്പരം അകന്നുതുടങ്ങും. ഒരു വർഷത്തിന് ശേഷം എല്ലാ അസ്ഥികളും മണ്ണിൽ അലിഞ്ഞു ചേരുന്നു. സംസ്കരിച്ച ആ മൃതദേഹം മാഞ്ഞുപോകുന്നു. അല്ലെങ്കിൽ പ്രകൃതി മായ്ച്ചു കളയുന്നു.

ഒരു വ്യക്തിയ്ക്ക് ശക്തിയും ബുദ്ധിയും സൗന്ദര്യവും അഹങ്കാരവും ആത്മാഭിമാനവും പകയും വെറുപ്പും ധീരതയും ബഹുമാനവും സമ്പത്തും ഉണ്ടായിട്ടും നേടിയതെല്ലാം ഭൂമിയുടെ മുകളിൽ ഉപേക്ഷിച്ചു വെറും കയ്യോടെ ഭൂമിക്കടിയിൽ ഒരുനാൾ അലിഞ്ഞു ചേരും.

എന്നാൽ അഹങ്കാരം തലയ്ക്കു പിടിച്ച മനുഷ്യർ മറ്റുള്ളവരെ പറ്റിച്ചും വഞ്ചിച്ചും,ആർത്തിയോടെ, ജീവിതത്തിൽ ഒരിക്കൽപ്പോലും ഒന്ന് മനസ്സുതുറന്ന്
ചിരിക്കാതെ സമ്പത്ത് വാരിക്കൂട്ടിയും, സമൂഹത്തിന് ഇണങ്ങാത്ത പ്രവർത്തികൾ ചെയ്തും ജീവിക്കുന്നത്. ശ്വാസമൊന്ന് നിലച്ചാൽ 24 മണിക്കൂറിനുള്ളിൽ പുഴുകേറുന്ന മാംസവും കാണിച്ച് മറ്റുള്ളവരുടെ വാക്കും കേട്ട്, തന്നെക്കാൾ വലിയവൻ വേറെയാരുമില്ലെന്ന ഭാവത്തിൽ നടക്കുന്നു.

നുണകൾ എത്രതന്നെ മൂടിവച്ചാലും പ്രവൃത്തി സത്യത്തെ കാട്ടിക്കൊടുക്കും,
നമ്മൾ മാന്യരാണെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ എളുപ്പമാണ്. എന്നാൽ അവരവരുടെ മനസ്സാക്ഷിയെ പറ്റിക്കാൻ കഴിയില്ല.വെറും തലയോട്ടികൾ ആകുന്നതിനു മുൻപ്‌ സ്വയം ചിന്തിച്ച് ജീവിക്കുവാൻ ശ്രമിക്കാം.

ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments