Saturday, July 20, 2024
Homeഅമേരിക്ക🌺 ശുഭദിനം 🌺 - 2024 | ജൂൺ 11 | ചൊവ്വ ✍ അർച്ചന...

🌺 ശുഭദിനം 🌺 – 2024 | ജൂൺ 11 | ചൊവ്വ ✍ അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

” സംസ്ക്കാരമെന്നത് എല്ലാവരേയും ചേർത്തു പിടിക്കുന്നതാണ്
അത് മനുഷ്യരെ തമ്മിൽ ഭിന്നിപ്പിക്കുന്നില്ല”

പത്മഭൂഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി

“ബൈ പോളാർ ഡിസോഡർ “യെന്നൊരു അവസ്ഥയിലെത്തുന്ന ഒരു വ്യക്തി
ഒരേസമയം വല്ലാതെ ദേഷ്യപ്പെടുമ്പോഴും അതിലേറെ സ്നേഹത്തോടെ പെരുമാറുകയും കൂടി കാണുന്ന അവസ്ഥയാണ്. പലരും ഏകാന്തത ഒരുപാട് ഇഷ്ടമാണെന്നൊക്കെ പറഞ്ഞു കവിത എഴുതും. എഴുതുവാൻ എളുപ്പമാണ്, എന്നാൽ ജീവിതത്തിൽ തനിച്ചായവരുടെ അവസ്ഥ വളരെ ദയനീയവുമാണ്.

സംസാരിക്കാനും, വഴക്കുണ്ടാക്കാനും ആരെങ്കിലുമൊക്കെ കൂടെ വേണം,ഇല്ലെങ്കിൽ പിന്നെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ഏറെ പ്രയാസകരമായിരിക്കും.

ചിലപ്പോൾ മനസ്സ് കൈവിട്ട് പോയേക്കാം. എങ്കിലും ചേർത്ത് നിർത്തുവാൻ ഒരാളെങ്കിലും ഉണ്ടെങ്കിൽ ആ ജീവിതം തിരിച്ചു പഠിക്കുവാൻ സാധിക്കും. ചിലർ സ്വയം പരാതികൾ ഒരുപാട് ഹൃദയത്തിൽ പറഞ്ഞേക്കാം. കണ്ണുനിറച്ചു കൊണ്ട് സ്വയം വാർത്താമാനം പറഞ്ഞേക്കാം. നെഞ്ചിന്റെ പിടപ്പിന് വേഗം കൂടിയേക്കാം.
എന്നാലിതൊന്നും ഇല്ലാതെ നമുക്കേറെ വേണ്ടപ്പെട്ടവരുടെ അരികിലേക്ക് ചേര്ന്നിരിക്കാം..

ചേർന്നിരുന്നേ മതിയാകൂ. ഇല്ലെങ്കിൽ എത്രയേറെ പ്രശസ്തിയും പണവും ഉണ്ടായിട്ടും ഒറ്റപ്പെട്ടു പോയേക്കാവുന്ന മനസ്സ് അവസാനം ജീവനൊടുക്കുന്ന ഘട്ടത്തിലേയ്ക്കെത്തിയേക്കാം. ജീവിതം ഒറ്റപ്പെടുമ്പോളല്ല ആർക്കെങ്കിലുമൊക്കെ വേണ്ടി ജീവിക്കുമ്പോഴല്ലേ ജീവിതം ജീവിതമാകൂ. മനസ്സിനെ നിയന്ത്രിക്കുക.
കൈവിട്ടു കളയാതിരിക്കുക, ജീവിതമാണ് സൂക്ഷിച്ചില്ലെങ്കിൽ മൺപാത്രമുടയുന്നത് പോലെ ജീവിതം ചിന്നി ചിതറാം.

ആത്മഹത്യ ചെയ്തയാൾ പെട്ടെന്ന് എടുത്ത തീരുമാനമാകില്ല,ദിവസങ്ങൾക്കു മുമ്പേ മനസ്സാ മരിച്ചിട്ടുണ്ടാകും. ആത്മഹത്യ ചെയ്തവരുടെ പ്രിയപ്പെട്ടവർ ജീവിതാവസാനം വരെ ഇഞ്ചിഞ്ചായി മരിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ജീവിക്കണം അതാണ് വേണ്ടത്.

ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments