Wednesday, September 18, 2024
Homeഅമേരിക്കഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിനു ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ് എ...

ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിനു ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ് എ ഉജ്ജ്വല സ്വീകരണം നൽകി

-പി പി ചെറിയാൻ

ഹൂസ്റ്റൺ: ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡൻ്റായി നിയമിക്കപ്പെട്ട ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ് എ ദേശീയ ചെയർമാൻ ജെയിംസ് കൂടലിനെ അനുമോദിക്കുന്നതിനായി .പ്രത്യേകം യോഗം ചേർന്നു

ശനിയാഴ്ച (മെയ് 18) രാവിലെ ചേർന്ന സൂം മീറ്റിംഗിൽ നാഷണൽ വൈസ് പ്രസിഡണ്ട് ഡോ.മാമ്മൻ സി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.ഒഐസിസി ജനറൽ സെക്രട്ടറി ജീമോൻ ആമുഖ പ്രസംഗം നടത്തുകയും യോഗ നടപടികൾ നിയന്ത്രിക്കുകയും ചെയ്തു

സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, പ്രമുഖ മാധ്യമ പ്രവർത്തകൻ ജോർജ്‌ കള്ളിവയലിൽ (ദീപിക) കേരളം ലോയേഴ്സ് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. വി.എസ്.ചന്ദ്രശേഖരൻ, സാംസ്‌കാരിക പ്രവർത്തകൻ സണ്ണി മാളിയേക്കൽ ( ഡാളസ്) ഒഐസിസി യൂഎസ് എ ദേശീയ ഭാരവാഹികളായ വൈസ് ചെയർമാൻമാരായ ജോബി ജോർജ്‌, കളത്തിൽ വർഗീസ്, വൈസ് പ്രസിഡന്റുമാരായ സജി എബ്രഹാം, ഗ്ലാഡ്‌സൺ വർഗീസ്, സെക്രട്ടറി രാജേഷ് മാത്യു, നാഷണൽ മീഡിയ ചെയർ പി.പി.ചെറിയാൻ, നോർത്തേൺ റീജിയൻ പ്രസിഡണ്ട് അലൻ ചെന്നിത്തല, സതേൺ റീജിയൻ പ്രസിഡണ്ട് സജി ജോർജ്, ഈസ്റ്റേൺ റീജിയൻ പ്രസിഡണ്ട് സാജൻ കുര്യൻ, സതേൺ റീജിയൻ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി, ചാപ്റ്റർ പ്രസിഡന്റുമാരായ ലൂയി ചിക്കാഗോ (ചിക്കാഗോ) ജോർജി വർഗീസ് (ഫ്ലോറിഡാ) വാവച്ചൻ മത്തായി (ഹൂസ്റ്റൺ) പ്രദീപ് നാഗനൂലിൽ (ഡാളസ്) അനിൽ ജോസഫ് മാത്യു (സാൻ ഫ്രാൻസിസ്‌കോ) നാഷനൽ , റീജിയണൽ, ചാപ്റ്റർ നേതാക്കളായ ബാബു കൂടത്തിനാലിൽ, ചാച്ചി ഡിട്രോയിറ്റ്, ജോർജ് വര്ഗീസ് മാലിയിൽ, ലൂക്കോസ് പൈനുങ്കൽ, ബിബി പാറയിൽ, ബിജു പാറയിൽ, ജോർജ് കൊച്ചുമ്മൻ. ജോർജ്‌ കൊച്ചുമ്മൻ, സജു ജോസഫ്, രാജു പാപ്പച്ചൻ, വർഗീസ് മാത്യു.എംവിആർ മേനോൻ, സജി ഇലഞ്ഞിക്കൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച്‌ സംസാരിച്ചു.

ഒഐസിസി യൂഎസ് എ ട്രഷറർ സന്തോഷ് എബ്രഹാം നന്ദി അറിയിച്ചു. മറുപടി പ്രസംഗത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന നൽകിയ എല്ലാവർക്കും ജെയിംസ് ആത്മാർത്ഥമായ നന്ദി അറിയിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തന്നിൽ ഏല്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments