കണ്ണുകൾ മങ്ങിത്തുടങ്ങിയെന്നാകിലും
കാണുവാനുണ്ടേറേബാക്കി
നഷ്ടപ്പെടുത്തുവാനാകുമോ കൂട്ടരേ
കാലം തരുന്നൊരിക്കാഴ്ച്ചകൾ
അത്ര സുഖകരമല്ലയെന്നാകിലും
കാണാതിരിക്കുവാൻവയ്യാ
എത്രയോ നന്മതൻ കാഴ്ച്ചകൾ
കണ്ടുഞാൻ
തിന്മയും കണ്ടു ഞാനേറെ
ഒരുപാടുനാടുകളൊരുപാടു ജീവിതം
ഒരുപാടു നഷ്ടസ്വപ്നങ്ങൾ
ജീവിതാന്ത്യംവരെ ഇനിയുമതെത്രയോ
കാഴ്ചകൾ കാണുവാൻ ബാക്കി
മഴയായി പൊഴിയാതെ അലസമായ്
അലയുന്ന
വാനമേഘങ്ങളെപോലെ
അലയുന്നു ഞാനുമീ മണ്ണിൻ്റെമാറിൽ
കാണാത്തക്കാഴ്ച്ചകൾതേടി



