Sunday, April 19, 2026
Homeഅമേരിക്കഫോമാ കണ്‍വന്‍ഷന്‍ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന് മികച്ച പ്രതികരണം; ഏപ്രില്‍ 30-ന് മുമ്പ് പെയ്‌മെന്റ് പൂര്‍ത്തിയാക്കണം

ഫോമാ കണ്‍വന്‍ഷന്‍ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന് മികച്ച പ്രതികരണം; ഏപ്രില്‍ 30-ന് മുമ്പ് പെയ്‌മെന്റ് പൂര്‍ത്തിയാക്കണം

ഹൂസ്റ്റണ്‍: ഫോമായുടെ ഒന്‍പതാം ഫാമിലി കണ്‍വന്‍ഷന്‍ 2026-ന്റെ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന് ആവേശകരമായ പ്രതികരണമാണുള്ളതെന്നും ഇത് കണ്‍വന്‍ഷനെ ഒരു ഉല്‍സവമാക്കി മാറ്റാനുള്ള ജനങ്ങളുടെ ആഗ്രഹത്തിന്റെ തെളിവാണെന്നും പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു. വിവിധ കോണുകളില്‍ നിന്നുള്ളവരുടെ അഭ്യര്‍ത്ഥന മാനിച്ച് ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ട്. ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്റെ മുഴുവന്‍ തുകയും ഏപ്രില്‍ 30-ന് മുമ്പ് അടയ്‌ക്കേണ്ടതാണെന്നും എങ്കില്‍ മാത്രമേ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്റെ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്നും ബേബി മണക്കുന്നേല്‍ വ്യക്തമാക്കി.

ഏപ്രില്‍ 30-ന് ശേഷം സിംഗിള്‍ രജിസ്‌ട്രേഷന് 875 ഡോളറും ഡബിള്‍ രജിസ്‌ട്രേഷന് 1,500 ഡോളറും ആയിരിക്കും. ബൈലോ പ്രകാരം ഫോമാ ഇലക്ഷനില്‍ പങ്കെടുക്കുന്ന ഡെലിഗേറ്റുകള്‍ക്ക് സിംഗിള്‍ രജിസ്‌ട്രേഷന് 750 ഡോളറും ഡബിള്‍ രജിസ്‌ട്രേഷന് 1,250 ഡോളറും ആയിരിക്കും. അതേസമയം, ഏപ്രില്‍ 30-ന് ശേഷം റഗുലര്‍ രജിസ്‌ട്രേഷന്‍ തുടരും. നിശ്ചിത തീയതിക്ക് മുമ്പായി രജിസട്രേഷന്‍ പൂര്‍ത്തീകരിച്ചവരെ മാത്രമേ, ഇലക്ഷനില്‍ വേട്ട് ചെയ്യുന്ന ഡെലിഗേറ്റുകളുടെ ലിസ്റ്റില്‍ അവരെ ഉള്‍പ്പെടുത്തി ഇലക്ഷന്‍ കമ്മിഷന് കൈമാറുകയുള്ളൂ.

ഫോമാ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന വിധത്തിലാണ് കണ്‍വന്‍ഷന്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് ബേബി മണക്കുന്നേല്‍ വിശദീകരിച്ചു. കണ്‍വന്‍ഷന്റെ ഉദ്ഘാടനം മുതല്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കോഫിയും സ്‌നാക്‌സും ഉള്‍പ്പെടെ സമാപന ദിവസമായ രണ്ടാം തീയതിയിലെ ബ്രേക്ക്ഫാസ്റ്റ് വരെ എല്ലാ ദിവസങ്ങളിലേക്കുമുള്ള ഭക്ഷണം രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുന്നതാണ്.

നൂറ് അംഗസംഘടനകള്‍ തികച്ച് റിക്കാര്‍ഡ് സാഥാപിച്ച ഫോമാ അതിന്റെ 9-ാം നാഷണല്‍ കണ്‍വന്‍ഷനുള്ള വിപുലമായ തയ്യാറെടുപ്പുകളിലാണ്. 2008-ല്‍ ഫോമാ പിറന്ന അതേ മണ്ണായ ഹൂസ്റ്റണിലാണ് മറ്റൊരു ഫാമിലി കണ്‍വന്‍ഷന് കൂടി തിരശീല ഉയരുന്നത്. ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡത്തിന് തൊട്ട് എതിര്‍വശത്തുള്ള ആഡംബര ഹോട്ടല്‍ സമുച്ചയമായ ‘വിന്‍ധം ഹൂസ്റ്റണി’ല്‍ അരങ്ങേറുന്ന കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കാനുള്ള തീവ്രയജ്ഞത്തിലാണ് സംഘാടകര്‍.

കണ്‍വന്‍ഷന്റെ ഒന്നാം ദിനമായ ജൂലൈ 30-ാം തീയതി എല്ലാ റീജിയനുകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ട് തിരുവാതിരയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയുള്ള ഘോഷയാത്രയ്ക്ക് ശേഷം ഉദ്ഘാടന സമ്മേളനം നടക്കും. അന്നേ ദിവസം വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള ഫാഷന്‍ ഷോയും, മിസ്റ്റര്‍ ആന്‍ഡ് മിസ് ഫോമാ മത്സരവും അരങ്ങേറും. രണ്ടാം ദിവസമായ ജൂലൈ 31 വെള്ളിയാഴ്ച ഫോമായുടെ 2026-28 കാലഘട്ടത്തിലേക്കുള്ള ഇലക്ഷന്‍ നടക്കും. അതോടൊപ്പം അമേരിക്കയിലേയും കാനഡയിലേയും മികച്ച ഗായകരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗാനമേളയും വിവിധ മത്സരങ്ങളും അരങ്ങ് കൊഴുപ്പിക്കും.

മൂന്നാം ദിവസമായ ഓഗസ്റ്റ് ഒന്നാം തീയതി ശനിയാഴ്ച ബിസിനസ് മീറ്റ്, വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന സെമിനാറുകള്‍ തുടങ്ങിയവ ശ്രദ്ധേയമാകും. ബാങ്ക്വറ്റോടു കൂടിയുള്ള സമാപന സമ്മേളനവും തുടര്‍ന്ന് കേരളത്തില്‍ നിന്നെത്തുന്ന പ്രശസ്ത കലാപ്രതിഭകള്‍ അണിനിരക്കുന്ന സ്റ്റേജ് ഷോയും മറ്റൊരു ഹൈലൈറ്റാണ്. ഓഗസ്റ്റ് രണ്ടാം തീയതി ഞായറാഴ്ച ബ്രേക്ക് ഫാസ്റ്റിനു ശേഷം രാവിലെ 11 മണിയോടെ ഫോമാ ഒമ്പതാമത് ഫാമിലി കണ്‍വന്‍ഷന് ഔപചാരികമായി തിരശ്ശീല വീഴും.

കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തുന്ന ടൂറുകള്‍ ആവേശകരമാകും.29-ാം തീയതി ബുധനാഴ്ച രാവിലെ എട്ട് മണിക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ നിന്ന് നാസ സന്ദര്‍ശിക്കുന്ന സംഘം പുറപ്പെടും. വൈകുന്നേരം നാല് മണിക്ക് അവര്‍ മടങ്ങിയെത്തും. അതുപോലെ രണ്ടാം തീയതി ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ സാന്‍ അന്റോണിയോ റിവര്‍ വാക്കിലേക്കുള്ള ടൂറും സംഘടിപ്പിച്ചിട്ടുണ്ട്.

കണ്‍വന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ ഊര്‍ജ്ജ്വസ്വലമായി പ്രവര്‍ത്തിച്ചു വരുന്നു. പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ തുടങ്ങിയവര്‍ ഫാമിലി കണ്‍വന്‍ഷന്‍ സംബന്ധിച്ച വിവിധ കമ്മിറ്റികളുടെ തയ്യാറെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. സുബിന്‍ കുമാരന്‍ ആണ് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍.

എ.എസ് ശ്രീകുമാര്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com