Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
കൊറിയൻ സിനിമകളും ഓൺലൈൻ ഗെയിമുകളും കുട്ടികളിൽ അക്രമവാസന പ്രോത്സാഹിപ്പിക്കുന്നു; ‘സൈബർ സേഫ് കേരള’ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി. | മലയാളിമനസ്സ്
Tuesday, October 27, 2026
Homeകേരളംകൊറിയൻ സിനിമകളും ഓൺലൈൻ ഗെയിമുകളും കുട്ടികളിൽ അക്രമവാസന പ്രോത്സാഹിപ്പിക്കുന്നു; 'സൈബർ സേഫ് കേരള' നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി.

കൊറിയൻ സിനിമകളും ഓൺലൈൻ ഗെയിമുകളും കുട്ടികളിൽ അക്രമവാസന പ്രോത്സാഹിപ്പിക്കുന്നു; ‘സൈബർ സേഫ് കേരള’ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി.

തിരുവനന്തപുരം: കേരളത്തിലെ കുറേ കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നുണ്ടെന്നും അത് കുട്ടികൾക്കിടയിൽ അക്രമവാസന പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ലോകത്തെമ്പാടും ഒരു വലിയ ചോദ്യമാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. ഇപ്പോൾ കേരളത്തിൽ തന്നെ ധാരാളം കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നുണ്ട്. ഞാൻ ഏതെങ്കിലും ഒരു രാജ്യത്തെ കുറ്റപ്പെടുത്തുകയല്ല.പല സിനിമകളും കുട്ടികളുടെ അക്രമവാസനകളെ പ്രോത്സാഹിപ്പിക്കുന്നതായി ജനങ്ങളിൽ നിന്ന് തന്നെ പരാതി ഉയർന്നു വരുന്നുണ്ട്. പല രാജ്യങ്ങളിലും ഉള്ള ക്രൈം സിനിമകൾ കാണാനുള്ള അവസരങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത് കുറ്റവാസന വർധിപ്പിക്കുകയാണ്. ഓൺലൈൻ ഗെയിമിങ്ങിലൂടെയും കുറ്റകൃത്യം വർധിക്കുന്നുണ്ട്.

എന്റെ മണ്ഡലത്തിലാണ് 13 വയസ്സുള്ള കുട്ടി സ്വന്തം മുത്തച്ഛനെ കൊല്ലുന്നത് മൊബൈലിലൂടെ കണ്ടുകൊണ്ടിരുന്നത്. യാതൊരു പശ്ചാത്താപവും ഇല്ലാതെ, മുത്തച്ഛനെ എങ്ങനെയാണ് കൊല്ലുന്നത് എന്ന് 13 വയസ്സുള്ള കുട്ടി ഓൺലൈനിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ്.

അക്രമവാസനകൾ വർധിക്കുന്നതും ഓൺലൈൻ ഗെയിമിങ്ങിലൂടെ കുട്ടികളടക്കമുള്ളവർ ആത്മഹത്യ ചെയ്യുന്നതും ഉൾപ്പെടെ ധാരാളം സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കുകയാണ്.
അത് തടയാനാണ് നമ്മൾ ‘സൈബർ സേഫ് കേരള’ എന്ന പദ്ധതി ആവിഷ്കരിക്കുന്നത്. പൊലീസിന് അതിൽ ഉത്തരവാദിത്വം ഉണ്ട്. അത് വിപുലമായ തോതിൽ നടപ്പാക്കാനാണ് ഗവൺമെന്റ് ഉദ്ദേശിക്കുന്നത്’ -മന്ത്രി പറഞ്ഞു.

ചേരാനല്ലൂർ അപകടത്തിൽ ജഡ്ജിയുടെ മകനല്ല, ആരുടെ മകനായാലും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ചെന്നിത്തല പറഞ്ഞു. ‘ഒരു പാവപ്പെട്ട മനുഷ്യൻ വീട്ടുകാർക്കുള്ള ഭക്ഷണവുമായി സ്കൂട്ടറിൽ പോകുമ്പോഴാണ് ഇടിച്ചുകൊലപ്പെടുത്തിയത്.ആ സംഭവത്തിൽ അവിടുത്തെ പൊലീസ് ഉദ്യോഗസ്ഥർ കാണിച്ചത് തെറ്റാണ്. പ്രസക്തമായ വകുപ്പുകൾ ചേർത്ത് എഫ്ഐആർ ഇടാത്ത ഉദ്യോഗസ്ഥർ ആരാണെന്ന് കണ്ടെത്തി അവരുടെ പേരിൽ നടപടി ഉണ്ടാകും.

ജുവനൈൽ മജിസ്ട്രേറ്റ് ഒരു കാരണവശാലും ജാമ്യം കൊടുക്കാൻ പാടില്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം. ഒരു പാവപ്പെട്ട മനുഷ്യനെ ഇടിച്ചു കൊന്നിട്ട് അന്ന് രാത്രി ജുവനൈൽ മജിസ്ട്രേറ്റിന്റെ അടുത്ത് കൊണ്ടുവന്നപ്പോൾ പിറ്റേദിവസം കൊണ്ടുവരാനാണ് അദ്ദേഹം പറഞ്ഞത്.പോലീസ് സമ്മർദം ചെലുത്തിയിട്ടാണ് രാത്രി തന്നെ ജാമ്യം കൊടുത്തത്. സംഭവത്തിൽ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കർശന നടപടി ഉണ്ടാകും’ -അദ്ദേഹം പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ