Thursday, October 8, 2026
Homeഅമേരിക്കഫൊക്കാന നാഷണൽ കമ്മിറ്റി മെംബർ ആയി മാത്യു ചെറിയാൻ മത്സരിക്കുന്നു.

ഫൊക്കാന നാഷണൽ കമ്മിറ്റി മെംബർ ആയി മാത്യു ചെറിയാൻ മത്സരിക്കുന്നു.

ഫിലഡൽഫിയ: ഫൊക്കാനയുടെ 2026 -2028 നാഷണൽ കമ്മിറ്റിയിലേക്ക് മാത്യു ചെറിയാൻ (മോൻസി ) മത്സരിക്കുന്നു.

മികച്ച സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ ,സംഘടനാ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് പെൻസിൽവേനിയാ മലയാളികളുടെ അഭിമാനമായ മാത്യു ചെറിയാൻ . കഴിഞ്ഞ ഫൊക്കാന കൺവെൻഷനിലും നിറ സാനിധ്യമായിരുന്നു മാത്യു ചെറിയാൻ 2023 ൽ ഫിലഡൽഫിയയിൽ നടന്ന ഫൊക്കാന റീജണൽ കൺവെൻഷന് നേതൃത്വം നൽകിയവരിൽ ഒരാൾ കൂടിയാണ്. ഫൊക്കാനയുടെ നിരവധി പരിപാടികളിൽ സജീവസാന്നിധ്യംആയി കഴിവ് തെളിയിച്ച അദ്ദേഹം ഫൊക്കാനയുടെ പെൻസിൽവേനിയ റീജിയന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതൽ സംഘടനകളെ ഫൊക്കാനയിയുടെ ഭാഗമാകുന്നതിലും നിർണ്ണയാക പങ്ക് വഹിക്കുന്ന വ്യക്തികൂടിയാണ് .

ഫിലഡൽഫിയായിലെ വിവിധ മലയാളീ അസ്സോസിയേഷനുകളുമായും സഹകരിച്ചു പ്രവർത്തിക്കുന്ന മാത്യു ചെറിയാൻ , പെൻസിൽവേനിയ മലയാളി അസോസിയേഷന്റെ (പി എം എ ) രൂപീകരണത്തിൽ മുഖ്യപങ്കുവഹിച്ച വ്യക്തിയാണ്. പി എം എ യുടെ മുൻ പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ പ്രവർത്തന മികവാണ് പി എം എ ഇന്ന് ഈ റീജിയണിലെ അറിയപ്പെടുന്ന ഒരു സംഘടനയായി മാറ്റി എടുക്കുവാനും കഴിഞ്ഞത്.

ഫൊക്കാനയുടെ ഇപ്പോഴത്തെ കമ്മിറ്റിയിൽ കൺവെൻഷൻ കൊഡിനേറ്റർ ആയി പ്രവർത്തിക്കുന്ന മാത്യു ചെറിയാൻ, ഫൊക്കാനയുടെ ഈ വർഷത്തെ പ്രവത്തനങ്ങൾക്ക് തന്റേതായ രിതിയിൽ വളരെ അധികം പിന്തുണ നൽകുന്ന വ്യക്തി കൂടിയാണ്. പെൻസിൽവേനിയ മലയാളികളുടെ ഏതു കാര്യങ്ങൾക്കും കൃത്യമായ ഇടപെടലുകൾ നടത്തുകയും, പെൻസിൽവേനിയ ഏരിയയിലെ എല്ലാ മലയാളീകളുമായും വളരെ അധികം സുഹൃത്തുബന്ധം കാത്തു സൂക്ഷിക്കുന്ന മോൻസി തന്റെ പ്രവർത്തന രീതിയിലൂടെ അമേരിക്കൻ മലയാളികൾക്ക് ഇടയിൽ സുപരിചിതനുമാണ്.

1985 ൽ അമേരിക്കയിലേക്ക് കുടിയേറിയ മാത്യു ചെറിയാൻ സ്കൂൾ കോളേജ് വിദ്യാഭ്യാസം ഫിലഡൽഫിയയിൽ നിന്നും പൂർത്തീകരിച്ചു. ഹെൽത്ത്‌ സയൻസിൽ ബിരുദം നേടിയതിനുശേഷം ബിസിനസ് രംഗത്തേക്ക് തിരിഞ്ഞ് തൻറെതായ വ്യക്തിമുദ്ര പതിപ്പിച്ചു. Infrastructure Utilities and telecommunications nationwide എന്ന സ്ഥാപനം നടത്തി ബിസിനസ്സ് രംഗത്തും തിളങ്ങി നിൽക്കുന്നു.
ഇപ്പോൾ കുടുംബമായി കിങ്ങോ പ്രഷിയാഇയിൽ താമസിക്കുന്നു

അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയാണ് മാത്യു ചെറിയാൻ , അദ്ദേഹത്തിന്റെ സംഘടനാ മികവും, നേതൃ പാടവവും ഫൊക്കാനയുടെ 2026 -2028 ലെ പ്രവർത്തനങ്ങൾക്ക് മുതൽ കുട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല എന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ