Friday, October 9, 2026
Homeഅമേരിക്കഇർവിംഗ് ഡിഎഫ്ഡബ്ല്യു ഇന്ത്യൻ ലയൺസ് ക്ലബ് മുപ്പതാം വാർഷികം ആഘോഷിച്ചു; ചാർട്ടർ അംഗങ്ങൾക്ക് ആദരം

ഇർവിംഗ് ഡിഎഫ്ഡബ്ല്യു ഇന്ത്യൻ ലയൺസ് ക്ലബ് മുപ്പതാം വാർഷികം ആഘോഷിച്ചു; ചാർട്ടർ അംഗങ്ങൾക്ക് ആദരം

മാർട്ടിൻ വിലങ്ങോലിൽ
മാർട്ടിൻ വിലങ്ങോലിൽ
ഡാളസ്: ഇർവിംഗ് ഡിഎഫ്ഡബ്ല്യു ഇന്ത്യൻ ലയൺസ് ക്ലബ്ബിന്റെ (ഡിസ്ട്രിക്ട് 2-X1) മുപ്പതാം വാർഷിക ആഘോഷവും കുടുംബസംഗമവും പ്രൗഢ ഗംഭീരമായി നടന്നു. ടെക്സസിലെ ഫ്ലവർ മൗണ്ടിലുള്ള ട്വിൻ കോവ്സ് പാർക്കിൽ നടന്ന ആഘോഷപരിപാടിയിൽ ചാർട്ടർ അംഗങ്ങളും മുതിർന്ന അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

ലയൺ ഉമ ഹരിദാസ് ആലപിച്ച അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കമായത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ക്ലബ്ബ് നടത്തിവരുന്ന ജീവകാരുണ്യ സാമൂഹിക സേവനങ്ങളെക്കുറിച്ച് പ്രസിഡന്റ് ലയൺ ജിജോ പേരേപ്പാടൻ അധ്യക്ഷ പ്രസംഗത്തിൽ ഓർമിച്ചു. 51 ലയൺ കുടുംബങ്ങളുടെ കരുത്തുമായാണ് ക്ലബ്ബ് മുപ്പതാം വാർഷികത്തിലേക്ക് എത്തുന്നതെന്നും, സ്ഥാപക അംഗങ്ങളുടെ ആത്മാർത്ഥമായ സേവനമാണ് ക്ലബ്ബിനെ ഇന്നത്തെ നിലയിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ ഗാരി വൈൻയാർഡ് ക്ലബ്ബിന്റെ പുതിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ നിയ മക്കേ ലയൺസ് പ്രസ്ഥാനത്തിന്റെ മൂല്യങ്ങളെക്കുറിച്ച് സന്ദേശം നൽകി.

ചാർട്ടർ അംഗങ്ങൾക്ക് ആദരം:- ക്ലബ്ബിന്റെ സ്ഥാപക ലക്ഷ്യമായ “We Serve” (ഞങ്ങൾ സേവിക്കുന്നു) എന്ന മുദ്രാവാക്യം മുൻനിർത്തി കഴിഞ്ഞ 30 വർഷമായി സജീവമായി പ്രവർത്തിക്കുന്ന 12 ചാർട്ടർ അംഗങ്ങളെ പ്രശസ്തിപത്രം നൽകി ആദരിച്ചു. ലയൺ കോശി പണിക്കർ, ലയൺ വിക്ടർ എബ്രഹാം, ലയൺ റോയ് ചിറയിൽ, ലയൺ ജോൺ എം. ജോസഫ് (എം.ഡി.), ലയൺ എ.പി. ഹരിദാസ്, ലയൺ ഡോ. അബ്ദുൾ റഷീദ് (പി.എച്ച്.ഡി.), ലയൺ പീറ്റർ ബി. നെറ്റോ, ലയൺ തോമസ് വർഗീസ് (എം.ഡി.), ലയൺ ജോർജ് അഗസ്റ്റിൻ, ലയൺ രാമചന്ദ്രൻ നായർ, ലയൺ എ.വി. തോമസ്, ലയൺ രാജീവ് ജോസഫ് (എം.ഡി.) എന്നിവരാണ് ആദരിക്കപ്പെട്ട ചാർട്ടർ അംഗങ്ങൾ. 25 വർഷത്തെ അംഗത്വവും സേവനവും പൂർത്തിയാക്കിയ ലയൺ ജോൺ ജോയിക്കും ചടങ്ങിൽ പ്രത്യേക ആദരം നൽകി.

ക്ലബ് പ്രസിഡന്റ് ലയൺ ജിജോ പേരേപ്പാടൻ, സെക്രട്ടറി ലയൺ കിഷോർ ബുദ്ധെ, ട്രഷറർ ലയൺ സോം തോമസ്, റീജിയണൽ ചെയർ ലയൺ ജോർജ് ജോസഫ്, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത്. ലയൺ ജീനാ പോൾ മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു. ലയൺ രാജു കാട്ടടിയും ലയൺ ജീവ കാട്ടടിയും സംഘടിപ്പിച്ച വിവിധ വിനോദ പരിപാടികളും സംഗീതവിരുന്നും വിഭവസമൃദ്ധമായ പോട്ട്ലക്ക് അത്താഴവും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

‘ചാരിറ്റി നൈറ്റ് 2026’ ഒക്ടോബർ 10-ന് നടക്കും: ക്ലബ്ബിന്റെ അടുത്ത പ്രധാന ജീവകാരുണ്യ സംരംഭമായ ‘ചാരിറ്റി നൈറ്റ് 2026’ ഒക്ടോബർ 10-ന് നടക്കും. ജോർജ് അഗസ്റ്റിൻ ചെയർമാനായുള്ള ഈ ഫണ്ട് റെയ്സിംഗ് പരിപാടിയിലൂടെ സമാഹരിക്കുന്ന തുക ക്ലബ് ബ്രാഞ്ച്, ലിയോ ക്ലബ് സേവന പദ്ധതികൾ, “Stop the First” ഹൃദയാഘാത ബോധവൽക്കരണ സംരംഭം, പ്രൈമറി കെയർ ക്ലിനിക് ഓഫ് ടെക്സസ് തുടങ്ങിയ പ്രോജക്ടുകൾക്കായി വിനിയോഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:  ലയൺ ജിജോ പേരേപ്പാടൻ (പ്രസിഡന്റ്), ഇർവിംഗ് ഡിഎഫ്ഡബ്ല്യു ഇന്ത്യൻ ലയൺസ് ക്ലബ്. ഫോൺ – 857-500-2325
വാർത്ത : മാർട്ടിൻ വിലങ്ങോലിൽ
RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ