Monday, November 9, 2026
Homeഅമേരിക്കറോബര്‍ട്ട് അരീച്ചിറ ഫൊക്കാന നാഷ്ണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു

റോബര്‍ട്ട് അരീച്ചിറ ഫൊക്കാന നാഷ്ണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു

ന്യൂയോർക്ക്: ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തനം കൊണ്ട് മികച്ച സംഘാടകന്‍ എന്നു പേരെടുത്ത ന്യൂയോര്‍ക്കിലെ HUDMAയുടെ പ്രസിഡന്റ് റോബര്‍ട്ട് അരീച്ചിറ ഫൊക്കാന നാഷ്ണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു. റോക്ക്‌ലാന്റ് ആസ്ഥാനമായ HUDMAയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി ഐക്യ കണ്‌ഠേനയാണ് റോബര്‍ട്ടിന്റെ സ്ഥാനാര്‍ത്ഥിത്വം എന്‍ഡോഴ്‌സ് ചെയ്തത്.

സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ജില്ലാ തല കലാപ്രതിഭ ആയിരുന്ന റോബര്‍ട്ട് പ്രസംഗം, പദ്യപാരായണം, നാടകം, സംഗീതം എന്നിവയില്‍ ഏറെ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലും ഇത് തുടര്‍ന്ന റോബര്‍ട്ട് തുടര്‍ച്ചയായി പദ്യപരായണത്തില്‍ മൂന്നു വര്‍ഷവും സമ്മാനം നേടിയ വിദ്യാര്‍ത്ഥി നേതാവായിരുന്നു. വാഴ്‌സിറ്റി തലത്തില്‍ കോളേജ് ചെസ് ടീമിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്. കുറുപ്പുന്തറ ജേസിസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റോബര്‍ട്ട് പിന്നീട് സോണ്‍ 22 വിന്റെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജേസിസ് സോണ്‍ ട്രെയിനറും ജേസിസ് ഫൗണ്ടേഷന്റെ മെംബറും ആണ്. വൈ.എം.സി.എ. കോട്ടയത്ത് വച്ച് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സംസ്ഥാന ചെസ്സ് മത്സരത്തില്‍ ആര്‍ബിറ്റര്‍ ആയിരുന്നു. കലയും സാഹിത്യവും വാഗ്വിലാസവും കൈമുതലായ റോബര്‍ട്ട് അരീച്ചിറ എന്തുകൊണ്ടും ഫൊക്കാനയ്ക്ക് ഒരു മുതല്‍ക്കൂട്ട് ആയിരിക്കും. ഭാര്യ ജോമോള്‍ അരീച്ചിറ ആര്‍എന്‍ ആയി ജോലിചെയ്യുന്നു. മകള്‍ ഹന്നാ അരീച്ചിറ മികച്ച നര്‍ത്തകിയും, അഭിനേത്രിയും 2018-ലെ മിസ്സ് ഫൊക്കാന കിരീട ജേതാവുമാണ്.

റോബര്‍ട്ട് അരീച്ചിറയുടെ സ്ഥാനാര്‍ത്ഥിത്വം തങ്ങളുടെ പാനലിനും ഫൊക്കാനയ്ക്കും ഏറെ ഗുണപ്രദമാകുമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ.കല ഷഹി, സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോര്‍ജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പില്‍, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷ്ണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മന്‍, അഡീഷ്ണല്‍ അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമന്‍സ് ഫോറം ചെയര്‍ സ്ഥാനാര്‍ത്ഥി നിഷ എറിക്, നാഷ്ണല്‍ കമ്മിറ്റി അംഗങ്ങള്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ബെന്‍പോള്‍, ലിന്റോ ജോളി, റോയ് ജോര്‍ജ്, പ്രിന്‍സണ്‍ പേരേപ്പാടന്‍, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ.ജേക്കബ് ഈപ്പന്‍ എന്നിവര്‍ അഭിപ്രായപ്പെടുന്നു.

ജോസ് കെ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ