Monday, August 24, 2026
Homeഅമേരിക്കപ്രശസ്ത നടൻ സൈജുക്കുറുപ്പ് നിർമ്മാണ രംഗത്തേക്ക്.

പ്രശസ്ത നടൻ സൈജുക്കുറുപ്പ് നിർമ്മാണ രംഗത്തേക്ക്.

രവി കൊമ്മേരി.

പ്രശസ്ത നടൻ സൈജു കുറുപ്പ് നിർമ്മാണ രംഗത്തേക്കു പ്രവേശിച്ചുകൊണ്ട് ആദ്യമായി നിർമ്മിക്കുന്ന സിനിമയാണ് ഭരതനാട്യം. ഈ ചിത്രത്തിൻ്റെ പൂജാകർമ്മവും, ചിത്രീകരണവും അങ്കമാലിക്കടുത്ത് മൂക്കന്നൂർജോഷ് മാളിൽ നടന്ന ലളിതമായ ചടങ്ങിലൂടെ ആരംഭിച്ചു.

തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാനമ്പ്യാർ, സൈജു കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വെബ്, ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ കൃഷ്ണ ദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.

സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഭദ്രദീപം തെളിയിച്ചാണ് ചടങ്ങുകൾക്കു തുടക്കമായത്. തുടർന്ന് സൈജു കുറുപ്പിൻ്റെ മാതാവ് ശ്രീമതി ശോഭനാ കെ എം സ്വിച്ച് ഓൺ കർമ്മവും, നടൻ നന്ദു പൊതുവാൾ ഫസ്റ്റ് ക്ലാപ്പും നൽകി. ജിബു ജേക്കബ്, സിൻ്റോസണ്ണി, മനു രാധാകൃഷ്ണൻ, ഛായാഗ്രാഹകൻ ശ്രീജിത്ത് മഞ്ചേരി തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരുടെ സാന്നിദ്ധ്യവും ഈ ചടങ്ങിന് മികവേകി.
ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലെ നായകൻ താനാണന്ന് സൈജു ക്കുറുപ്പ് തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ഇടത്തരം ഗ്രാമ പശ്ചാത്തലത്തിലെ, പ്രബലമായ ഒരു കുടുംബത്തെ കേന്ദ്രീകരിച്ചുള്ള ഒരു ഫാമിലി ഡ്രാമയാണ് ഈ ചിത്രം. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങളുമൊക്കെ ഈ ചിത്രം പങ്കുവയ്ക്കുന്നു. ക്ഷേത്രക്കമ്മറ്റികളിലും നാട്ടിലെ പൊതു കാര്യങ്ങളിലുമൊക്കെ സജീവ സാന്നിദ്ധ്യമുള്ള ഒരു യുവാവിനെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗമിക്കുന്നത്. സൈജു കുറുപ്പാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിരിയും ചിന്തയും നൽകി, നമ്മുടെ നിത്യജീവിതത്തിൽ നാം എപ്പോഴും കാണുന്ന ഒരു കുപാത്രമാണിത്. ഈ കഥാപാത്രത്തെ സൈജു കുറുപ്പ് ഏറെ ഭദ്രമാക്കുമെന്ന് സംവിധായകൻ പറഞ്ഞു.

സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ഗംഗ, ശ്രുതി സുരേഷ്, എന്നിവരും പ്രധാന വേഷമണിയുന്നു. മനു മഞ്ജിത്തിൻ്റ വരികൾക്ക് സാമുവൽ എ ബി ഈണം പകർന്നിരിക്കുന്നു. കൂടാതെ ഛായാഗ്രഹണം ബബിലു അജു, എഡിറ്റിംഗ് ഷഫീഖ് വി ബി, മേക്കപ്പ് മനോജ് കിരൺ രാജ്, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, കലാസംവിധാനം ബാബു പിള്ള, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സാംസൺ സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് കല്ലാർ അനിൽ, ജോബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചു മന, തുടങ്ങിവരും അണിനിരന്നു.

മാള, അന്നമനട, മൂക്കന്നൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രികരണം പൂർത്തിയാകും.

രവി കൊമ്മേരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ