Saturday, February 8, 2025
Homeഅമേരിക്കചുട്ടുപൊള്ളുന്ന വേനലിലും ചിരിയുടെ പെരുമഴ തീർക്കാനൊരുങ്ങി ധ്യാൻ ശ്രീനിവാസനും കൂട്ടരും.

ചുട്ടുപൊള്ളുന്ന വേനലിലും ചിരിയുടെ പെരുമഴ തീർക്കാനൊരുങ്ങി ധ്യാൻ ശ്രീനിവാസനും കൂട്ടരും.

രവി കൊമ്മേരി.

ചിരിയുടെ പെരുന്നാള്‍ തീർത്ത ഒട്ടേറെ സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്കുള്ള പുതുപുത്തൻ എൻട്രിയായെത്തുന്ന ധ്യാൻ ശ്രീനിവാസന്റെ ‘കോപ് അങ്കിള്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

ധ്യാൻ ശ്രീനിവാസൻ, വസിഷ്ഠ്, സൈജു കുറുപ്പ്, ശ്രിത ശിവദാസ് അജു വർഗ്ഗീസ്, ജാഫർ ഇടുക്കി, ജോണി ആന്‍റണി, ദേവിക തുടങ്ങിയവർ വേനൽക്കാലത്ത് ചിരിയുടെ പെരുന്നാള്‍ തീർക്കാൻ എത്തുകയാണ് ഈ ചിത്രത്തിലൂടെ.

അടിമുടി ഒരു ഫൺ ഫിൽഡ് എന്‍റര്‍ടെയ്നർ ചിത്രം ആയിരിക്കും ഇത് എന്നാണ് ലഭിക്കുന്ന സൂചന. കോപ് അങ്കിളിന്‍റെ രസികൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വിനയ് ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ധ്യാൻ ശ്രീനിവാസൻ എഴുതുന്നു. ഗുഡ് ആങ്കിള്‍ ഫിലിംസ്, ക്രിയ ഫിലിംസ് കോർപറേഷൻ, നെക്സ്റ്റൽ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ സന്ദീപ് നാരായൺ, പ്രേം എബ്രഹാം, രമേഷ് കറുത്തൂരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് കോപ് അങ്കിള്‍’.

പയസ് തോമസ്, നിതിൻ കുമാർ‍ എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. ഛായാഗ്രഹണം റോജോ തോമസ്, എഡിറ്റർ കണ്ണൻ മോഹൻ, സംഗീതം ശങ്കർ ശർമ്മ, ബിജിഎം മാർക് ഡി മ്യൂസ്, ഗാനരചന മനു മഞ്ജിത്ത്, ഗായകർ വിനീത് ശ്രീനിവാസൻ, സിത്താര കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ജോബീഷ് ആന്‍റണി, ധിനിൽ ബാബു തുടങ്ങിയവരും, ആർട്ട് അസീസ് കരുവാരക്കുണ്ട്, അസോസിയേറ്റ് പ്രൊഡ്യൂസർ ആദിത്യ അജയ് സിംഗ്, മേക്കപ്പ് വിപിൻ ഓമനശ്ശേരി, സജിത് വിതുര, കോസ്റ്റ്യൂംസ് അശ്വതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ സതീഷ് കാവിൽകോട്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ചന്ദ്രൻ, റിയാസ് മുഹമ്മദ്, ഫിനാൻസ് കൺട്രോളർ മുഹമ്മദ് ഹാഫിസ്, വിഷ്വൽ ഇഫക്ട് ആൻഡ് ടൈറ്റിൽ ആനിമേഷൻ റിഡ്ജ് വിഎഫ്എക്സ്, സ്റ്റണ്ട് മാഫിയ ശശി, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്തസ്, കളറിസ്റ്റ് ജോജി പാറക്കൽ, മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ് എന്നിവരും അണിനിരക്കുന്നു.

രവി കൊമ്മേരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments