ഈയിടെ ഉണ്ടായ നേപ്പാളിലെ മിന്നൽ പ്രളയം വെറുമൊരു മിന്നൽ പ്രളയമായിരുന്നില്ല. ആദ്യനിമിഷങ്ങളിൽ ഇതൊരു ഭൂകമ്പമാണെന്നാണ് കണക്ക് കൂട്ടിയത്. ദൂകമ്പമാപിനികളിൽ രേഖപ്പെടുത്തിയ സിസ്മിക് സിഗ്നനലുകൾ അങ്ങനെയാണ് കാണപ്പെട്ടത്. പിന്നീടകിട്ടിയ സിസ്മിക് സിഗ്നലുകളും ഉപഗ്രഹചിത്രങ്ങളും അപ്പോഴത്തെ ഭൂമിയുടെ ഘടനയും പരിശോധിച്ച് ശാസ്ത്രജ്ഞർ കൃത്യമായ ഒരു നിഗമനത്തിലെത്തി.
ഉയർന്ന പർവ്വതച്ചെരിവിൽ നിന്ന് കൂറ്റൻ ഹിമപാളികളും പാറകളും ഇളകി മുകളിൽ നിന്ന് കുത്തനെ താഴേക്ക് പൊളിഞ്ഞുവീണ് നദീതീരങ്ങളിലെത്തി. തത്സമയം നദി താൽക്കാലികമായി തടഞ്ഞു. നദിയെ താൽക്കാലികമായി തടഞ്ഞതും ശിഷ്ടം ഒഴുകിയെത്തിയ മഞ്ഞ് മലകളും ചേർന്ന് നദിയിലെ താൽക്കാലിക തടവ് തകർത്തു. പെട്ടെന്ന്. റോഡുകൾ പാലങ്ങൾ ജലവൈദ്യുത പദ്ധതികൾ വ്യാപാര സമുച്ചയങ്ങൾ എല്ലാം തുടച്ച് നീക്കിക്കൊണ്ട് വെള്ളവും അവശിഷ്ടങ്ങളും ചേർന്ന് അതിശക്തമായ പ്രളയ തരംഗമായി താഴ്‌വരകളിൽ മിന്നൽ പ്രളയം സൃഷ്ടിച്ചതെന്നാണ് കണ്ടെത്തൽ. ഈ ആഘാതം അടുത്ത ആഘാതത്തിലേക്കും തുടർന്ന് പതിന്മടങ്ങ് ശക്തിയേറിയ ദുരന്തങ്ങളിലേയ്ക്കും വഴി വെക്കുന്ന ഒരു ശൃംഗലയായി മാറുമെന്ന് കണക്ക് കൂട്ടുന്നു. ഇത് മേഘവിസ്ഫോടനമല്ല. പക്ഷെ ഉയർന്ന പർവ്വത നിര ഇങ്ങനെ ഇടക്കിടെ അസ്ഥിരമാവുന്നതെങ്ങനെ എന്നതിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഈ മേഖലയിലെ ഹിമാനികളുടെ വിസ്തീർണ്ണം 12 ശതമാനവും മഞ്ഞ് സംഭരണം 9 ശതമാനവും കുറഞ്ഞിട്ടുണ്ട്. 2010 ന് ശേഷം അത് പെട്ടന്ന് കുറഞ്ഞിട്ടുമുണ്ട്. ഗംഗയിലെ 12 ശതമാനവും ബ്രഹ്മപുത്രയിലെ 16 ശതമാനവും കുറഞ്ഞു. ഹിമാലയത്തിൽ മാറ്റങ്ങൾക്ക് വേഗത കൂടുമെന്ന് ഇന്റർനാഷനൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെന്റിന്റെ കണക്കാണിത്.
ഹിമാനി ഉരുകുമ്പോൾ അതിനടിയിലെ മണ്ണിന് ഇളക്കം സംഭവിക്കുന്നു. അതിനെ തുടർന്ന് സംഭവിക്കുന്ന മാറ്റങ്ങൾ നമ്മളുടെ കണക്ക് കൂട്ടലുകൾക്കപ്പുറത്തെത്തും.
ആർട്ടിക് അന്റാർട്ടിക് ധ്രുവങ്ങൾ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവുമധികം മഞ്ഞും വർഷം മുഴുവൻ നിലനിൽക്കുന്ന മഞ്ഞുപാളികളം നിലനിൽക്കുന്നത് ഹിമാലയത്തിലും ചേർന്ന് കിടക്കിടക്കുന്ന പ്രദേശങ്ങളിലുമാണ്. ഭൂമിയുടെ മൂന്നാം ധ്രുവം എന്നറിയുന്ന ഇടം ഇവിടെയാണ്.. ഗംഗയും ബ്രഹ്മപുത്രയും സിന്ധുവും കോടിക്കണക്കിന് മനുഷ്യ ജീവതത്തിന്റെ ഉറവിടമാണ്!
ഹിമാലയം പ്രകൃതിയുടെ ജലഗോപുരം. 🙏.



