Sunday, October 18, 2026
Homeഇന്ത്യകൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ വൻദുരന്തം: 17 പേർ മരണപ്പെട്ടു

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ വൻദുരന്തം: 17 പേർ മരണപ്പെട്ടു

കൊൽക്കത്ത: കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം. പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 17 ഓളം പേർ മരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്.

പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്. സ്ഥലത്ത് ദുരന്തനിവാരണ സേന എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ശനിയാഴ്ട വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. വൈകുന്നേരം ഏഴ് മണിയോടെ മേഖലയിൽ കനത്ത മഴയും മിന്നലും അനുഭവപ്പെട്ടിരുന്നു. മഴ പെയ്തതോടെ പൂജയ്ക്കെത്തിയവർ ഒന്നിച്ച് പന്തലിലേക്ക് കയറാൻ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ