Sunday, October 18, 2026
Homeഅമേരിക്കവെസ്റ്റ് ബാങ്കിൽ യൂറോപ്യൻ നയതന്ത്രജ്ഞർക്ക് നേരെ ഇസ്രയേൽ കുടിയേറ്റക്കാരുടെ ആക്രമണം

വെസ്റ്റ് ബാങ്കിൽ യൂറോപ്യൻ നയതന്ത്രജ്ഞർക്ക് നേരെ ഇസ്രയേൽ കുടിയേറ്റക്കാരുടെ ആക്രമണം

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ ഒലിവ് വിളവെടുപ്പിൽ പങ്കെടുക്കാനെത്തിയ യൂറോപ്യൻ നയതന്ത്രജ്ഞർ, ഫ്രഞ്ച് മേയർ, ആർച്ച് ബിഷപ്പ് എന്നിവർക്ക് നേരെ ആക്രമണവുമായി ഇസ്രയേൽ കുടിയേറ്റക്കാർ. ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ തയ്ബെയിലെ ഒലിവ് വിളവെടുപ്പിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെയാണ് ആക്രമണം നടന്നത്.

ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും നയതന്ത്ര വാഹനത്തിന്റെ ചില്ലുകൾ തകർക്കുകയും ചെയ്തു. പലസ്തീൻകാർ സ്വന്തം ഭൂമിയിൽ നിന്ന് ഒലിവ് വിളവെടുക്കുന്നത് തടയാൻ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് അക്രമണം . ഫ്രഞ്ച് നഗരമായ ഓൾനോയ്-അമേരിസിന്റെ മേയറെ നയതന്ത്ര നമ്പറുള്ള വാഹനത്തിലേക്ക് കയറാൻ ശ്രമിക്കവെ മുഖംമൂടി ധരിച്ച ആക്രമികൾ തള്ളിയിടുകയും ആക്രമിക്കുകയുമായിരുന്നു.

നയതന്ത്രജ്ഞർക്ക് സമീപമെത്തുന്നതിന് മുൻപ് പ്രദേശത്തെ തൊഴിലാളികളായ പലസ്തീനികളെ ആക്രമിച്ച കുടിയേറ്റക്കാർ 70 വയസ്സുള്ള ഒരു സ്ത്രീയെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. ബെൽജിയൻ നയതന്ത്ര സംഘത്തിന്റെ കവചിത വാഹനത്തിന്റെ ജനൽച്ചില്ലുകളും ആക്രമികൾ അടിച്ചുതകർത്തു.മുൻപും പലസ്തീൻകാർക്ക് നേരെ വെസ്റ്റ് ബാങ്കിൽ അക്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും വിദേശ നയതന്ത്രജ്ഞരെ ലക്ഷ്യമിടുന്നത് ഇതാദ്യമാണെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെപ്റ്റംബർ അവസാനത്തോടെ ആരംഭിച്ച ഒലിവ് വിളവെടുപ്പ് സീസണിൽ മാത്രം കുടിയേറ്റക്കാർ 170ലധികം ആക്രമണങ്ങളാണ് നടത്തിയത്.

ആക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ അപലപിക്കുകയും പൊലീസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ