വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു.ഡ്രൈവർ മറ്റ് നാലു യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
വിഴിഞ്ഞം ഉച്ചക്കടയിൽ ഇന്ന് രാത്രി ഒൻപത് മണിക്ക് ശേഷമായിരുന്നു അപകടം. ബാലരാമപുരം അന്തിയൂർക്കോണം സ്വദേശി മഹേഷ് ഓടിച്ചിരുന്ന കാർ ഉച്ചക്കടയ്ക്ക് സമീപത്തെ പെട്രോൾ പമ്പിനു സമീപം എത്തിയപ്പോൾ തീ പിടിക്കുകയായിരുന്നു.
പെട്രോൾ അടിക്കാനായി നിർത്തിയ ഉടൻ കാറിൻ്റെ മുൻ ഭാഗത്ത് നിന്നും തീ വരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഇറങ്ങി ഓടി മാറുകയായിരുന്നു.



