Tuesday, November 10, 2026
Homeകേരളംസ്ട്രോക്ക് തിരിച്ചറിഞ്ഞില്ല: 56കാരന്റെ കാൽ മുറിച്ചുമാറ്റി; പറവൂർ താലൂക്ക് ആശുപത്രിയിൽ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം.

സ്ട്രോക്ക് തിരിച്ചറിഞ്ഞില്ല: 56കാരന്റെ കാൽ മുറിച്ചുമാറ്റി; പറവൂർ താലൂക്ക് ആശുപത്രിയിൽ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം.

എറണാകുളം പറവൂർ താലൂക്ക് ആശുപത്രിയിൽ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് ആരോപണം. സ്ട്രോക്ക് തിരിച്ചറിയാത്തതിനെ തുടർന്ന് 56കാരന്റെ കാൽ മുറിച്ചുമാറ്റി. കുന്നുകര സ്വദേശി അബ്‌ദുൽ ജബ്ബാറിന്‍റെ കാലാണ് മുറിച്ചുമാറ്റിയത്. സ്ട്രോക്കിന്റെ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ രോഗിക്ക്, രോഗനിർണയം നടത്താതെ ജീവനക്കാർ മരുന്ന് നൽകി മടക്കി അയക്കുകയായിരുന്നു.കഴിഞ്ഞ ജൂലൈ 26നാണ് സംഭവം.

കാലുവേദനയും പരിക്കുകളുമായി രാത്രിയിൽ പറവൂർ താലൂക്ക് ആശുപത്രിയിലെത്തിയ അബ്‌ദുൽ ജബ്ബാറിന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ പരിശോധിച്ച ശേഷം കാര്യമായ കുഴപ്പമില്ലെന്നും മൂന്ന് മണിക്കൂറിനുള്ളിൽ വേദന മാറുമെന്നും പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. പിറ്റേന്ന് രാവിലയും വേദന മാറാത്തതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തുകയായിരുന്നു. തുടർന്ന് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ നടത്തിയ പരിശോധനയിലാണ് സ്ട്രോക്കിന്റെ ലക്ഷണമായിരുന്നെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ആറ് മണിക്കൂർ മുമ്പേ ചികിത്സ ലഭിക്കേണ്ടതായിരുന്നുവെന്നും മനസിലാക്കുകയായിരുന്നു.

എന്നാൽ, ഡ്യൂട്ടിയിലുണ്ടായിരുന്നത് പഠിക്കുന്ന വിദ്യാർഥികളാണെന്നും അവരെ കേസിൽ ഉൾപ്പെടുത്തരുതെന്നും പറഞ്ഞ് അധികൃതർ അദ്ദേഹത്തെ സമാധാനിപ്പിച്ച് വിട്ടയക്കുകയായിരുന്നു.തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ തേടിയെങ്കിലും, രോഗം മൂർഛിച്ചതിനെ തുടർന്ന് കാൽ മുറിച്ചുമാറ്റേണ്ടി വരുകയായിരുന്നു. യഥാസമയം ചികിത്സ ലഭിക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നുമാണ് ആരോപണം.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ