കോഴിക്കോട് മുക്കത്ത് എം എ രോഗം ബാധിച്ച് പിഞ്ചുകുഞ്ഞുങ്ങളുടെ പേരിൽ ചാരിറ്റി തട്ടിപ്പ് നടത്തിയ ട്രസ്റ്റ് പൊലീസ് കസ്റ്റഡിയിൽ. ട്രസ്റ്റ് ഇവിടെ നൈസാമാണ് പൊലീസ് പിടിയിലായത്. ശ്രീലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പേരിലായിരുന്നു തട്ടിപ്പ്. പത്തു ലക്ഷം രൂപ ക്യുആർ സ്കാൻ കോഡ് വഴി സ്വന്തം അക്കൗണ്ടിലേക്ക് പ്രതി മാറ്റുകയായിരുന്നു.
കോഴിക്കോട് ഓമശ്ശേരി കല്ലുരുട്ടി സ്വദേശികളായ അരുൺ-ഷാൽമി ദമ്പതികളുടെ ഒന്നര വയസുള്ള മൂന്ന് കുരുന്നുകൾ (ഡേവിഡ്, ഏഥൻ, ഒലിവർ) എസ് എം എ ചികിത്സയ്ക്കായി രൂപീകരിച്ച ജനകീയ സമിതി പോസ്റ്ററുകളിൽ സ്വന്തം ക്യു.ആർ. കോഡ് പതിപ്പിച്ചായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്.
കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ജീൻ തെറാപ്പിക്ക് ആകെ 50 കോടി ആവശ്യമാണ്. എന്നാൽ ഇതിനോടകം തന്നെ 50 കോടി രൂപയും സമാഹരിച്ചു കഴിഞ്ഞുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. വ്യാജ പ്രചാരണങ്ങളും തട്ടിപ്പുകളും കാരണം ചികിത്സാ നിധിയിലേക്കുള്ള പണത്തിൻ്റെ വരവ് കുറഞ്ഞതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി



