Friday, October 2, 2026
Homeഅമേരിക്കകോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പൂർവ വിദ്യാർത്ഥി കുടുംബ സംഗമം നവംബർ 13 മുതൽ 15...

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പൂർവ വിദ്യാർത്ഥി കുടുംബ സംഗമം നവംബർ 13 മുതൽ 15 വരെ ഫിലാഡൽഫിയയിൽ

വർഗീസ് പോത്താനിക്കാട്

വർഗീസ് പോത്താനിക്കാട്

കോതമംഗലം മാർ അത്തനേഷ്യസ് ആർട്സ് & സയൻസ് കോളേജ് അലുംനി യു. എസ്. എ. യുടെ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം ഫിലാഡൽഫിയയിൽ നവംബർ 13 മുതൽ 15 വരെ നടത്തുന്നു. മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് വിവിധ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയ പൂർവ വിദ്യാർത്ഥികൾക്ക് തങ്ങളുടെ സഹപാടികളെയും സമകാലികരെയും കണ്ടുമുട്ടുന്നതിനും ജീവിതാനുഭവങ്ങൾ പങ്കിടുന്നതിനും ലഭിക്കുന്ന അസുലഭ സന്ദര്ഭമായിരിക്കും ഈ സംഗമം.

മാർ അത്തനേഷ്യസ് ആർട്‌സ് & സയൻസ് കോളേജ് മുൻ പ്രിൻസിപ്പലും, നിലവിൽ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറിയുമായ ഡോ. വിന്നി വർഗീസ്, കോളേജിൻറെ പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ എന്നിവർ മുഖ്യ അതിഥികളായി കുടുംബ സമേതം ഈ അപൂർവ സംഗമത്തിൽ പങ്കെടുക്കുന്നു. പെൻസിൽവാനിയയിൽ ഫിലാഡൽഫിയയിലെ ഫോർ പോയ്ന്റ്സ് ബൈ ഷെറാട്ടൺ ഫിലാഡൽഫിയ നോർത്ത് ഈസ്റ്റിൽ നടക്കുന്ന ഈ കുടുംബസംഗമത്തെ ഒരാഘോഷമായി മാറ്റുവാൻ വിവിധ പദ്ധതികളും കലാപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

ഫിലാഡൽഫിയയിലെ ഫോർ പോയ്ന്റ്സ് ബൈ ഷെറാട്ടൺ ഫിലാഡൽഫിയ നോർത്ത് ഈസ്റ്റിൽ നടക്കുന്ന ഈ കുടുംബസംഗമത്തെ ഒരാഘോഷമായി മാറ്റുവാൻ വിവിധ പദ്ധതികളും കലാപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഫിലാഡെൽഫിയയുടെ പരിസര പ്രദേശങ്ങളിൽ പ്രകൃതിരമണീയമായ ശരത്കാല നിറപകർച്ചയുടെ മനം കവരുന്ന കാഴ്ച്കൾ ഈ സംഗമത്തെ ധന്യമാക്കും.

ഈ മഹത്തായ പൂർവ വിദ്യാർത്ഥി കുടുംബ സംഗമത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു. എല്ലാ താമസ സൗകര്യങ്ങളോടും കൂടിയ ഹോട്ടലിൽ ഏതാനും മുറികൾ അവശേഷിക്കുന്നതായി പ്രസിഡൻറ് സാബു സ്‌കറിയ, സെക്രട്ടറി ജോബി മാത്യു, ട്രഷറർ ജോർജ്ജ് മാലിയിൽ എന്നിവർ അറിയിച്ചു. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ഉടൻതന്നെ താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടുക.

Venue: Four Points by Sheraton Philadelphia Northeast, 9461 Roosevelt Boulevard, Philadelphia

Date: November 13-15

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:

സാബു സ്ക‌റിയ (പ്രസിഡൻറ്) (267) 980-7923

ജോബി മാത്യു (സെക്രട്ടറി) (301) 624-9539

ജോർജ്ജ് മാലിയിൽ (ട്രഷറർ) (954) 655-4500

വാർത്ത : വർഗീസ് പോത്താനിക്കാട്

 

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ