Friday, September 18, 2026
Homeഅമേരിക്കലൈവ് റിപ്പോർട്ടിംഗിനിടെ ഹെലികോപ്റ്റർ തകർന്നുവീണു; മാധ്യമപ്രവർത്തകർ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ലൈവ് റിപ്പോർട്ടിംഗിനിടെ ഹെലികോപ്റ്റർ തകർന്നുവീണു; മാധ്യമപ്രവർത്തകർ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ലൈവ് റിപ്പോർട്ടിംഗിനിടെ ഹെലികോപ്റ്റർ തകർന്നുവീണ് മാധ്യമപ്രവർത്തകർ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ലോസ് അഞ്ചലസറിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. യുഎസ് മാധ്യമമായ എൻബിസി 4ലെ ഹെലികോപ്റ്ററാണ് തകർന്നത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരും ഒരു കാൽനടയാത്രക്കാരനുമാണ് മരിച്ചത്. ഒരാളെ ഗുരുതര പരുക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രശസ്ത ഏരിയൽ ഫോട്ടോജേണലിസ്റ്റ് എലിയാന മൊറേനോ, പൈലറ്റ് ജോർജ് മാർസിനിവ്, എഡി ഗുട്ടറസ് മെജിയ വസ്തു മരിച്ചത്. 2010 മുതൽ ഏരിയൽ ഫോട്ടോജെനലിസ്റ്റ് മേഖലയിൽ പേരെടുത്ത എലിയാന എൻബിസി 4 ഉൾപ്പെടെയുള്ള 50ലധികം ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 30 വർഷത്തിലധികം ഹെലികോപ്റ്റർ ഫ്ലൈറ്റ് ഇൻസ്ട്രക്ടറായി പ്രവർത്തിച്ച പൈലറ്റാണ് ജോർജ് മാർസിനിവ്. 14,000-ലധികം മണിക്കൂറുകൾ ആകാശത്ത് ഹെലികോപ്റ്റർ പറത്തിയുള്ള റെക്കോർഡുകളും മാർസിനിവ് കുറിച്ചിട്ടുണ്ട്. 2023 മുതൽ മാർസിനിവും മൊറേനോയും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്.

സഹപ്രവർത്തകരുടെ മരണവാർത്ത തത്സമയം കണ്ണീരോടെയാണ് എൻബിസി അവതാരകർ പ്രേക്ഷകരെ അറിയിക്കുകയായിരുന്നു. ലൈവ് കവറേജിനിടെ ഹെലികോപ്റ്ററിൻ്റെ റോട്ടർ വേഗത പെട്ടെന്ന് നിലച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചത് അപകട കാരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ