ആലുവ ഐശ്വര്യ നഗറിൽ കാറിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഐശ്വര്യ നഗർ സ്വദേശിയായ അനില തോമസിൻ്റേതാണ് മൃതദേഹം. കാറിനു സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് വൈകുന്നേരത്തോടെ മൃതദേഹം കണ്ടത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
ക്യാൻസർ രോഗിയായിരുന്ന അനില കഴിഞ്ഞ കുറേ നാളുകളായി തനിച്ചാണ് താമസം. സംഭവസ്ഥലത്ത് ആലുവ ഡിവൈഎസ്പി ബൈജു പൗലോസിൻ്റ നേതൃത്വത്തിൽ പരിശോധന പുരോഗമിക്കുകയാണ്.



