Thursday, October 15, 2026
Homeകേരളംബേക്കൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിംഗ്; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പരുക്ക്

ബേക്കൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിംഗ്; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പരുക്ക്

കാസർഗോഡ്:  ബേക്കൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്ക് നേരെ റാഗിങ്. പ്ലസ് ടു വിദ്യാർത്ഥികളുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. മണിമുണ്ട സ്വദേശി മുഹമ്മദ് സിനാൻ, സഹപാഠി അഹമ്മദ് ഷമീൽ എന്നിവർക്കാണ് പരിക്കേറ്റത്. മർദ്ദനത്തിൽ സിനാനിൻ്റെ കാലിനും അഹമ്മദ് ഷമീലിൻ്റെ മുഖത്തു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സ്കൂൾ പരിസരത്ത് വെച്ച് പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് പ്ലസ് വൺ വിദ്യാർത്ഥികളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻ തന്നെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് തുടർ ചികിത്സയ്ക്കായി കുമ്പള സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

ദിവസങ്ങൾക്ക് മുൻപും ഇതേ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സമാനമായ രീതിയിൽ അതിക്രമങ്ങൾ നടന്നതായി വിദ്യാർത്ഥികളുടെ കുടുംബങ്ങൾ ആരോപിച്ചു. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങളിൽ കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ സ്കൂൾ അധികൃതരും പൊലീസും കർശന നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെ ശക്തമായ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ