Saturday, September 19, 2026
Homeഅമേരിക്കചന്ദ്രനിൽ 728 അടി വ്യാസവും 141 അടി ആഴവുമുള്ള പുത്തൻ ഗർത്തം രൂപപ്പെട്ടതായി കണ്ടെത്തി

ചന്ദ്രനിൽ 728 അടി വ്യാസവും 141 അടി ആഴവുമുള്ള പുത്തൻ ഗർത്തം രൂപപ്പെട്ടതായി കണ്ടെത്തി

ന്യൂഡൽഹി: ചന്ദ്രനിൽ 728 അടി വ്യാസവും 141 അടി ആഴവുമുള്ള പുത്തൻ ഗർത്തം രൂപപ്പെട്ടതായി കണ്ടെത്തി. 2024ലാണ് ഗർത്തം രൂപപ്പെട്ടത്. ഒരു വമ്പൻ ഉൽക്ക വന്ന് ചന്ദ്രനിൽ ഇടിച്ചതാണ് രണ്ട് ഫുട്ബോള്‍ മൈതാനങ്ങളേക്കാള്‍ വലിപ്പമുള്ള ഗർത്തമുണ്ടാകാൻ കാരണം. ഗർത്തമുണ്ടായി അധികം കഴിയും മുമ്പ് തന്നെ അത് വഴി കടന്ന് പോയ നാസയുടെ ലൂണാർ റെക്കോണൈസൻസ് ഓർബിറ്റർ അതിന്‍റെ ചിത്രമെടുത്തിരുന്നു. ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങള്‍ പരിശോധിക്കുന്നതിനിടെ 2025 ഓഗസ്റ്റിലാണ് ഗവേഷകർ ഇതൊരു പുത്തൻ ഗർത്തമാണെന്ന് തിരിച്ചറിഞ്ഞത്

തുടർന്ന് എൽആർഒ ഉപയോഗിച്ച് തന്നെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങളെടുത്തു.100 വർഷത്തിൽ ഒരിക്കലാണ് ഇത്രയും വലിയ ഗർത്തങ്ങള്‍ ചന്ദ്രനിൽ രൂപപ്പെടാറെന്ന അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ അറിയിച്ചു. അന്തരിച്ച പ്രശസ്ത ഭൗമശാസ്ത്രജ്ഞനും ജ്യോതിശ്ശാസ്ത്രജ്ഞനുമായ തോമസ് മക്ഗെച്ചിനോടുള്ള ആദര സൂചകമായി ഗർത്തത്തിന് മക്ഗെച്ചിൻ ഗർത്തമെന്ന് പേരിട്ടു. നാസയുടെ എൽആർഒ ടീം അംഗമായ റോബ‌ർട്ട് വാഗ്നറാണ് ഗർത്തം ആദ്യം തിരിച്ചറിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ